wayanad local

പ്രചാരണ സാമഗ്രികളുടെ നിരക്ക് പുതുക്കി

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയപ്പാര്‍ട്ടികളും ഉപയോഗിക്കുന്ന ചില പ്രചാരണ സാമഗ്രികളുടെ നിരക്കിന്റെ പുതുക്കിയ പട്ടിക ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ പ്രസിദ്ധീകരിച്ചു. നേരത്തെ പ്രസിദ്ധീകരിച്ച പട്ടികയിലെ ചില ഇനങ്ങള്‍ പ്രകാരം തിരഞ്ഞെടുപ്പ് ചെലവുകള്‍ കണക്കാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി മൂന്നു നിയോജക മണ്ഡലങ്ങളിലെയും അക്കൗണ്ടിങ് വിഭാഗം അറിയിച്ചതു പ്രകാരമാണ് നിരക്ക് പുതുക്കിയത്. തിരഞ്ഞെടുപ്പ് ചെലവ് കണക്കാക്കാനുള്ള മിനിമം നിരക്കാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. യഥാര്‍ഥ നിരക്ക് അതില്‍ കൂടുതലായാല്‍ അതായിരിക്കും കണക്കിലെടുക്കുക.
പോസ്റ്റര്‍: ഡെമി സിംഗിള്‍ കളര്‍: 1000 എണ്ണത്തിന് 1,800 രൂപ, ഹാഫ് ഡെമി മള്‍ട്ടി കളര്‍ 1000 എണ്ണത്തിന് 3,000 രൂപ, ഹാഫ് ഡെമ്മി സിംഗിള്‍ കളര്‍ 1000 എണ്ണത്തിന് 1,000 രൂപ, ഡബിള്‍ ഡെമ്മി മള്‍ട്ടി കളര്‍ 1,000 എണ്ണം 6,000 രൂപ.
ഗേറ്റ്/ആര്‍ച്ച്: 15 അടി 2,500 രൂപ, 30 അടി 3,500. വാഹനങ്ങള്‍ ദിവസ വാടകയ്ക്ക്: ജീപ്പ്/ടെംപോ/ട്രക്കര്‍- 1,500 രൂപ, സുമോ/ബൊലേറോ/ക്വാളിസ് (നോണ്‍ എസി)- 1,700 രൂപ, സുമോ/ക്വാളിസ്/ഇന്നോവ/ടവേര/ സൈലോ (എസി)- 2,200 രൂപ, കാര്‍ (അംബാസഡര്‍, ആള്‍ട്ടോ, ഒമ്‌നി വാന്‍)- 1,200 രൂപ, മുച്ചക്ര വാഹനം- 600 രൂപ, ഓട്ടോ ഗുഡ്‌സ് കാരിയര്‍- 800 രൂപ.
ഫോക്‌ലോര്‍/ഡ്രം ഐറ്റംസ്: 1. ശിങ്കാരി മേളം (12 പേര്‍): ഒരു ദിവസം-12,000 രൂപ, ഒരു പരിപാടി- 6,000 രൂപ. 2. ചെണ്ടമേളം (ഒരാള്‍ക്ക്): ഒരു ദിവസം- 750 രൂപ, ഒരു പരിപാടി- 450 രൂപ. 3. നാദസ്വരം (നാലു പേര്‍): ഒരു ദിവസം- 4,000 രൂപ, ഒരു പരിപാടി- 2,000 രൂപ. 4. കാവടിയാട്ടം/കരകാട്ടം (മേളം അടക്കം എട്ടു പേര്‍): ഒരു ദിവസം- 10,000 രൂപ, ഒരു പരിപാടി- 5,000 രൂപ, ബാന്റ് മേളം (നാലു പേര്‍): മൂന്നു മണിക്കൂര്‍- 4,000 രൂപ, റോഡില്‍ വരച്ചത് വൃത്തിയാക്കല്‍: ചതുരശ്ര മീറ്ററിന് 100 രൂപ (ഇതു നേരത്തെ ചതുരശ്ര അടിക്ക് 100 രൂപയായിരുന്നു) നിരക്കുകള്‍ സംബന്ധിച്ച പരാതിയുണ്ടെങ്കില്‍ മൂന്നു ദിവസത്തിനകം സമര്‍പ്പിക്കണം. അല്ലെങ്കില്‍ ഈ നിരക്ക് അന്തിമമായിരിക്കും. ഈ നിരക്കുകള്‍ സ്ഥാനാര്‍ഥികളുടെ/ രാഷ്ട്രീയപ്പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കാക്കാന്‍ മാത്രമുള്ളതാണെന്നും മറ്റൊരു കാര്യത്തിനും സാധുതയില്ലാത്തതാണെന്നും കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it