malappuram local

പ്രചാരണ വിഷയം തെരുവുനായ മുതല്‍ കുടിവെള്ളം വരെ ...

പൊന്നാനി: ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വിഷയം എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ഒന്ന് തന്നെ .അതായത് തെരുവുനായശല്യവും കുടിവെള്ളപ്രശ്‌നവുമൊക്കെതന്നെ. ഓരോ വാര്‍ഡിലും പഞ്ചായത്തിലും നഗരസഭയിലും തെരുവു നായ ശല്യം രൂക്ഷമാണ്. മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നതാണ് തെരുവുനായ ശല്യം വര്‍ധിക്കാന്‍ കാരണമെന്ന് പ്രഖ്യാപിച്ചാണ് ഓരോ സ്ഥാനാര്‍ഥിയും വോട്ടര്‍മാരെ സമീപിക്കുന്നത് തന്നെ. നാട്ടിന്‍ പുറങ്ങളില്‍ പ്രാദേശിക ടിവി ചാനലുകള്‍ നടത്തുന്ന സംവാദങ്ങളിലും ഉന്നയിക്കപ്പെടുന്നത് തെരുവുനായ പ്രശ്‌നത്തെക്കുറിച്ചാണ്. ഇതില്‍ ഗ്രാമീണ മേഖലയെന്നോ പട്ടണമെന്നോ വ്യത്യാസമൊന്നുമില്ല.
ഓരോ പ്രദേശങ്ങളിലും ചില പ്രത്യേക കാര്യങ്ങള്‍ പ്രചാരണ വിഷയമാവുന്നുണ്ടെങ്കിലും അതിനെയെല്ലാം മറികടന്ന് തെരുവുനായ ശല്യവും റോഡുകളുടെ അറ്റകുറ്റപ്പണിയെക്കുറിച്ചും കുടിവെള്ള പ്രശ്‌നത്തെക്കുറിച്ചുമാണ് പ്രചാരണം ചൂട് പിടിക്കുന്നത്. ഗ്രാമീണ മേഖലകളില്‍ കുടിവെള്ള പ്രശ്‌നം മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാണ്. അതേസമയം, ചിലയിടങ്ങളില്‍ പ്രധാന പ്രചാരണ വിഷയം തെരുവ് വിളക്കുകളാണ്. മിക്ക പഞ്ചായത്തുകളിലും തെരുവ് വിളക്കുകള്‍ കത്തുന്നുമില്ല. ഗരസഭയിലെയും പഞ്ചായത്തിലെയും ഉദ്യോഗസ്ഥരോട് ഏറെ നീരസമുള്ളവരാണ് വോട്ടര്‍മാരില്‍ ഏറെയും. കാരണം, ഒരാവശ്യത്തിന് ഇവരെ സമീപിച്ചു പോയാല്‍ പിന്നെ ആരും ഇവരെ ശത്രുക്കളാക്കിക്കളയും, അത്രയും മോശം സേവനമാണ് ഇവരുടേത്.
ഇത്തവണ പഞ്ചായത്ത് റോഡുകളെക്കുറിച്ച് ആര്‍ക്കും പരാതിയില്ലെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.
1.75 ലക്ഷം കിലോമീറ്റര്‍ റോഡാണ് പഞ്ചായത്തിന്റെ കൈയ്യിലുള്ളത്. ഇതെല്ലാം അറ്റകുറ്റപ്പണി നടത്തിയെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. തകര്‍ന്ന റോഡുകളായിരുന്നു 2010 ലെ തിരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണ ആയുധം.
അധികൃതര്‍ എന്ത് അവകാശപ്പെട്ടാലും മിക്ക പഞ്ചായത്ത് റോസുകളും ഗതാഗത യോഗ്യമല്ലാത്ത വിധം തകര്‍ന്നു കിടക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍കൊള്ളാന്‍ രാഷ്ട്രിയ കക്ഷികള്‍ തയ്യാറായില്ലെന്ന് വേണം മനസ്സിലാക്കാന്‍.
Next Story

RELATED STORIES

Share it