malappuram local

പ്രചാരണ പരിപാടി നിരീക്ഷിക്കാന്‍ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ്

മലപ്പുറം: തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേയ്ക്കുള്ള പൊതുതിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിയപരമാണോയെന്ന്് പരിശോധിക്കുന്നതിന് താലൂക്ക് തലത്തില്‍ തഹസില്‍ദാറുമാരുടെ നേതൃത്വത്തില്‍ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രുപീകരിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ ഉത്തരവിറക്കി. സ്‌ക്വാഡില്‍ അതാത് താലൂക്ക് ഓഫിസിലെ ജീവനക്കാരെ തഹസില്‍ദാര്‍മാര്‍ക്ക് ഉപയോഗപ്പെടുത്താം.

താലൂക്ക് തല ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് താഴെ പറയുന്ന പ്രകാരം നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെയും ജില്ലാതല ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡിന്റെയും സമയാസമയങ്ങളിലുള്ള നിര്‍ദേശങ്ങള്‍ പ്രകാരം പ്രവര്‍ത്തിക്കണം. നോട്ടീസുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ ചുവരെഴുത്തുകള്‍, മൈക്ക് അനൗണ്‍സ്‌മെന്റ്, മീറ്റിങുകള്‍, മറ്റ് പ്രചാരണ പരിപാടികള്‍ എന്നിവയുടെ നിയമ സാധുത പരിശോധിക്കുക, നിയപരമല്ലാത്ത പരിപാടികള്‍ ഉടന്‍ നിര്‍ത്തിവയ്പ്പിക്കുകയും പോസറ്ററുകളോ ബോര്‍ഡുകളോ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കുകയും ചെയ്യുക, ഇപ്രകാരമുള്ള നിര്‍ദേശം പാലിക്കുന്നില്ലെങ്കില്‍ അവ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കുകയും അതുമായി ബന്ധപ്പെട്ട ചെലവ് ബന്ധപ്പെട്ടവരി്ല്‍ നിന്ന് ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക, ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളില്‍ നിയമാനുസൃതം തീര്‍പ്പ് കല്‍പ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുകയും ആവശ്യമെങ്കില്‍ പരാതി സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെയും ജില്ലാതല ആന്റി ഡിഫെയ്‌സ്‌മെന്റ്് സ്‌ക്വാഡിന്റെയും ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യുക, താലൂക്ക് തലത്തില്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപീകരിച്ച വിവരം  അറിയിക്കുക തുടങ്ങിയവയാണ് ഈ സ്‌ക്വാഡിന്റെ ചുമതലകള്‍.
Next Story

RELATED STORIES

Share it