malappuram local

പ്രചാരണത്തിനിടെയുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണം

മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വാഹനാപകടങ്ങളും മറ്റ് സംഘര്‍ഷങ്ങളും ഉണ്ടാവാതിരിക്കാന്‍ എല്ലാ രാഷ്ട്രിയപാര്‍ട്ടികളിലെ അംഗങ്ങളും സ്ഥാനാര്‍ഥികളും ശ്രദ്ധിക്കണമെന്ന് ഒബ്‌സര്‍വര്‍മാരുടെയും ഉദ്യോഗസ്ഥന്‍മാരുടെയും യോഗം അഭ്യര്‍ഥിച്ചു. ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് സമ്മേളനഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ ഒബ്‌സര്‍വര്‍ വിവി ഷാജിമോന്‍, ചെലവ് നിരീക്ഷകരായ പിബി സുരേന്ദ്രന്‍ ജയനാരായണന്‍, കെ മുഹമ്മദ് ഹാരിസ്, പി അനില്‍ പ്രസാദ് സംസാരിച്ചു. മോട്ടോര്‍ വാഹനനിയമം ലംഘിച്ച് വാഹനങ്ങള്‍ അലങ്കരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് തടയുമെന്നും െഡ്രെവറുടെ കാഴ്ച്ചയ്ക്ക് തടസ്സമാവും വിധം വാഹനത്തിന്റെ എല്ലാ ഭാഗവും അലങ്കരിച്ച് വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഒബ്‌സര്‍വര്‍മാര്‍ അറിയിച്ചു. ട്രാഫിക് ചിഹ്നങ്ങള്‍ മറച്ച് റോഡില്‍ തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ വരയ്ക്കുന്ന പ്രവണത തടയണമെന്ന് രാഷ്ട്രിയപാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. വാഹനത്തില്‍ നിശ്ചിത എണ്ണത്തിനേക്കാള്‍ വ്യക്തികളെ കയറ്റി പ്രചാരണം നടത്തുന്നതും നിരീക്ഷിക്കും നവംബര്‍ മൂന്നിന് ൈവകീട്ട് അഞ്ചിന് പ്രചാരണം അവസാനിക്കുമ്പോഴുണ്ടാവുന്ന ബഹളങ്ങള്‍ കണക്കിലെടുത്ത് പോലിസ് സുരക്ഷ ശക്തിപ്പെടുത്തുമെങ്കിലും പ്രവര്‍ത്തകര്‍ അച്ചടക്കം പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പരപ്പനങ്ങാടി തീരദേശ മേഖലയിലും മറ്റ് സംഘര്‍ഷസാധ്യതയുള്ള ബൂത്തുകളിലും പ്രത്യേക സുരാക്ഷ സംവിധാനങ്ങള്‍ ഒരുക്കും. അതിര്‍ത്തി-വനമേഖലാ പ്രദേശങ്ങളില്‍ അസാധാരണനായ സംഭവങ്ങളുണ്ടായാല്‍ ഉടന്‍ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
യോഗത്തില്‍ ജില്ലാ പോലിസ് സൂപ്രണ്ട് ദേബേഷ് കുമാര്‍ ബെഹ്‌റ, തിരൂര്‍ ആര്‍ഡിഒ ഡോ. അരുണ്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കല്കട്ര്‍ വി രാമചന്ദ്രന്‍, ആര്‍ടിഒ എംപി അജിത് കുമാര്‍, രാഷ്ട്രിയപാര്‍ട്ടി പ്രതിനിധികള്‍, റിട്ടേണിങ്ങ് ഓഫിസര്‍മാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it