ernakulam local

പ്രചാരണം ശക്തമാക്കാന്‍ സിപിഎം ദേശീയ നേതാക്കള്‍ എത്തുന്നു

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ എല്‍ഡിഎഫ് പ്രചാരണം ശക്തമാക്കാന്‍ സിപിഎം ദേശീയ, സംസ്ഥാന നേതാക്കള്‍ എത്തുന്നു.
അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി 30ന് പറവൂര്‍, വൈപ്പിന്‍, തൃക്കാക്കര മണ്ഡലങ്ങളില്‍ സംസാരിക്കും. പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദനാണ് ജില്ലയിലെ പ്രചാരണത്തിന് ആദ്യമെത്തുക. 27ന് രാവിലെ 10ന് പിറവം മണ്ഡലത്തിലെ കൂത്താട്ടുകുളത്താണ് വി എസിന്റെ ആദ്യയോഗം. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ 28ന് വൈകീട്ട് നാലിന് പെരുമ്പാവൂര്‍ ഇവിഎം മൈതാനത്ത് സംസാരിക്കും. പിബി അംഗങ്ങളായ എം എ ബേബി 29നും എ കെ പത്മനാഭന്‍ മെയ് രണ്ടിന് എത്തും.
എ കെ പത്മനാഭന്‍ മെയ് രണ്ടിന് രാവിലെ 8ന് എറണാകുളത്തും വൈകീട്ട് 5ന് കളമശ്ശേരി ഫാക്ട് കവലയിലും 6ന് പറവൂരുമാണ് സംസാരിക്കുക. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുഭാഷിണി അലി മെയ് 9നും അശോക് ധാവഌ 11നും സുധ സുന്ദര്‍രാമന്‍ 13നും തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംബന്ധിക്കും.
പി ജയരാജന്‍ 29ന് വൈകീട്ട് 5ന് പെരുമ്പാവൂര്‍, 6ന്— ശ്രീമൂലനഗരം, 7ന് കളമശേരി എന്നിവിടങ്ങളിലും ടി കെ ഹംസ 25ന് വൈകിട്ട് 5ന് മരടിലും 6ന് കറുകപ്പിള്ളിയിലും തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കും.
Next Story

RELATED STORIES

Share it