പ്രചാരണം: വെള്ളാപ്പള്ളിക്ക് ഹെലികോപ്റ്റര്‍

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി- ബിഡിജെഎസ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി വെള്ളാപ്പള്ളി നടേശന് ഹെലികോപ്റ്റര്‍ അനുവദിക്കുമെന്ന് റിപോര്‍ട്ട്. ഇക്കാര്യം ശരിവച്ച വെള്ളാപ്പള്ളി നടേശന്‍ ഹെലികോപ്റ്റര്‍ തന്നാല്‍ വേണ്ടെന്നു പറയില്ലെന്ന് ആലപ്പുഴയില്‍ വ്യക്തമാക്കി.
ഈ മാസം മുപ്പത് മുതല്‍ സജീവമായി പ്രചാരണത്തിനിറങ്ങും. ബിജെപിക്കൊപ്പം ബിഡിജെഎസും കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും കേരളത്തില്‍ പ്രചാരണത്തിനെത്തുമ്പോള്‍ ആവശ്യപ്പെട്ടാല്‍ കൂടെ പോവും. മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദന്‍ ജയിക്കുമായിരിക്കും. എന്നാല്‍, കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ലഭിക്കില്ല. മൈക്രോഫിനാന്‍സിനെതിരേ വിഎസ് സ്വീകരിച്ച നിലപാടിന് അവിടുത്തെ ജനങ്ങള്‍ മറുപടി കൊടുക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് വെള്ളാപ്പള്ളി നേരത്തേ നിലപാട് സ്വീകരിച്ചിരുന്നു.
അതേസമയം വെള്ളാപ്പള്ളിക്ക് ഡിവൈഎഫ്‌ഐയുടെ പേരില്‍ ഭീഷണിക്കത്ത് ലഭിച്ചു. മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദനെതിരേ വെള്ളാപള്ളിയും മകന്‍ തുഷാറും പ്രചാരണത്തിനിറങ്ങിയാല്‍ ടി പി ചന്ദ്രശേഖരന്റെ അവസ്ഥയാവുമെന്ന് കത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it