പ്രക്ഷോഭത്തിനിടെ ബലാല്‍സംഗം: പരാതി സ്വീകരിക്കാന്‍ കമ്മിറ്റി

ചണ്ഡിഗഡ്: ജാട്ട് പ്രക്ഷോഭത്തിനിടെ സോനിപതിനടുത്ത മുര്‍ത്തലില്‍ സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയായതുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കാനും അന്വേഷിക്കാനും ഹരിയാന സര്‍ക്കാര്‍ പ്രത്യേക കമ്മിറ്റിയെ നിയമിച്ചു. ഡിഐജി അടക്കം മൂന്നു വനിതാ ഓഫിസര്‍മാരാണ് കമ്മിറ്റിയിലുള്ളത്. ഡിഐജി രാജശ്രീ സിങ്, ഡിഎസ്പിമാരായ ഭാരതി ദബാസ്, സുരീന്ദര്‍ കൗര്‍ എന്നിവരാണ് കമ്മിറ്റിയിലുള്ളതെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി പി കെ ദാസ് അറിയിച്ചു. ഇരകള്‍ക്കും ബന്ധുക്കള്‍ക്കും കമ്മീഷന്‍ മുമ്പാകെ പരാതി നല്‍കാം. ജാട്ട് പ്രക്ഷോഭത്തിനിടെ സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it