പ്രകൃതിവിരുദ്ധ പീഡനം:പുരോഹിതന്‍ പിടിയില്‍

പെരുമ്പാവൂര്‍: അന്തേവാസികളായ ബാലന്‍മാരെ പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയമാക്കിയ കേസില്‍ ബാലമന്ദിര നടത്തിപ്പുകാരനായ പുരോഹിതനെ പോലിസ് പിടികൂടി. പത്തനംതിട്ട നാരങ്ങാനം സ്വദേശി ഒലീക്കല്‍ വീട്ടില്‍ ഫാ. ജോണ്‍ ഫിലിപ്പോസ്(45) ആണ് പെരുമ്പാവൂര്‍ പോലിസിന്റെ പിടിയിലായത്. വളയന്‍ചിറങ്ങര ബാലഗ്രാം ബാലമന്ദിരത്തിലെ ആണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. കുട്ടികളെ പ്രതി രണ്ടു വര്‍ഷത്തോളമായി പീഡിപ്പിച്ച് വരുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
10ാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ പഠനത്തില്‍ പിന്നാക്കം പോയതിനെ തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പോലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ എസ്‌ഐ ഹണി കെ ദാസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ബാലമന്ദിരത്തില്‍ താമസിച്ച വിവിധ ക്ലാസുകളില്‍ പഠിക്കുന്ന മറ്റു വിദ്യാര്‍ഥികളും പീഡനത്തിനരയായതായി പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it