Idukki local

പ്രകൃതിയെ മനുഷ്യന്‍ ചൂഷണം ചെയ്യരുത്: മമ്മൂട്ടി

തൊടുപുഴ: കുട്ടികള്‍ക്ക് പ്രകൃതി സനേഹമുണ്ടാകണമെന്നും പ്രകൃതിയെ മനുഷ്യന്‍ ചൂഷണം ചെയ്യരുതെന്നും സിനിമ നടന്‍ മമ്മൂട്ടി.
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുമാരമംഗലം ദി വില്ലേജ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ പ്യൂവര്‍ ലിവീങ് എന്ന സന്നദ്ധ സംഘടന സംഘടപ്പിച്ച എന്റെ മരം എന്ന എന്ന ബോധവത്കരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.അഗസ്ത്യമരത്തിന്റെ വിത്തടങ്ങിയ കടലാസ് പേന നട്ടുകൊണ്ടാണ് മമ്മൂട്ടി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
വിത്തിലൂടെ പരിസ്ഥിതി സ്‌നേഹം പകരുന്ന ലക്ഷ്മി എം മേനോന്റെ കടലാസു പേനകളാണ് തന്നെ ഇതിലേയ്ക്ക് ആകര്‍ഷിച്ചതെന്ന് ആദേഹം പറഞ്ഞു,നിര്‍വഹിച്ചത്.
പരിസ്ഥിതി ദിനത്തില്‍ മാത്രം പരിസ്ഥിതി പ്രവര്‍ത്തനമൊതുങ്ങരുതെന്നും,ഈ വര്‍ഷ് ഒര മരം നട്ടാല്‍ അടുത്ത വര്‍ഷം അതേ സ്ഥലത്താണ് അതേ മരം നടുന്നതെന്നും അദേഹം അഭിപ്രായപ്പെട്ടു.സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ ആര്‍ കെ ദാസ്,ലക്ഷ്മി എന്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്ന് മമ്മൂട്ടിക്ക് ഉപഹാരം സമ്മാനിച്ചു.
സ്‌കൂള്‍ ഡീന്‍ ശശികൂമാര്‍ നന്ദി രേഖപ്പെടുത്തി.ജില്ലാ പോലിസ് മേധാവി കെ വി ജോസഫ്,കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് നിസ്സാര്‍ പാഴേരി,സുധ ദാസ്,ഭവാനിയമ്മ,രാമചന്ദ്രന്‍,ജെയിന്‍ എം ജോസഫ്,പുന്നുസ്,ഡോ അജി,രാജിവ്,ഹാരിസ് മുഹമ്മദ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it