Ramadan Special

പ്രകാശചന്ദ്രിക പിറന്നു; ഇനി പുണ്യങ്ങള്‍ പെയ്തിറങ്ങും

പ്രകാശചന്ദ്രിക പിറന്നു; ഇനി പുണ്യങ്ങള്‍ പെയ്തിറങ്ങും
X


[caption id="attachment_90161" align="alignnone" width="600"]ramadan photo ഫോട്ടോ: റഹീം ഇരുമ്പുഴി[/caption]

പി സി അബ്ദുല്ല

കോഴിക്കോട്: റമദാനിന്റെ അതീതമായ പ്രകാശത്തിലേക്ക് ശഅ്ബാന്‍ മാഞ്ഞു. ഇനി പുണ്യങ്ങളുടെ പൂവാക പൂക്കും വസന്തം. ഇസ്‌ലാമിന്റെ ആകാശത്ത് ഇന്നലെ വിരിഞ്ഞ റമദാനമ്പിളി വിശ്വാസിയുടെ അകതാരില്‍ വിശുദ്ധിയുടെ നിലാവായി പരക്കുന്നു. ഇന്നലെ കോഴിക്കോട് കാപ്പാട് കടപ്പുറത്താണ് മാസപ്പിറവി ദൃശ്യമായത്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ കുഞ്ഞുമുഹമ്മദ് മൗലവി, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, തിരുവനന്തപുരം പാളയം ഇമാം മൗലവി വി പി സുഹൈബ്, കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനി എന്നിവരാണ് ഇന്ന് റമദാന്‍ ഒന്നായി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം വലിയ ഖാസി ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റാ മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇമാമുമാരുടെയും ഖാസിമാരുടെയും സംയുക്തയോഗവും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് ഗ്രാന്റ് മുഫ്തി വടുതല വി എം മൂസാ മൗലവിയും ഇന്ന് റമദാന്‍ ഒന്ന് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു.
വാനവും ഭൂമിയും പ്രാര്‍ഥനകളാല്‍ പ്രകാശപൂരിതമാവുന്ന രാപകലുകള്‍. മനുഷ്യനോട് സ്രഷ്ടാവ് അത്യുദാരനാവുന്ന മാസം. വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസം. ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്‌റെന്ന സമ്മോഹനരാവ്. റമദാന്‍ ആത്മസംസ്‌കരണത്തിലേക്കുള്ള പ്രതിജ്ഞ പുതുക്കലാണ്. റമദാന്‍ ചൈതന്യത്തെ ഉല്‍കൃഷ്ടമായ ജീവിതംകൊണ്ട് നെഞ്ചേറ്റണമെന്ന് പണ്ഡിതരും നേതാക്കളും ആഹ്വാനം ചെയ്തു.
Next Story

RELATED STORIES

Share it