പ്യൂണ്‍ വാച്ച്മാന്‍ നിയമനം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഉദ്യോഗാര്‍ഥികള്‍ നിയമ നടപടിക്ക്

കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്യൂണ്‍- വാച്ച്മാന്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനം ലഭിക്കാതിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ നിയമ നടപടിക്കൊരുങ്ങുന്നു. കേസുകളില്‍ കക്ഷിചേരാന്‍ ഇതുസംബന്ധിച്ച യോഗം തീരുമാനിച്ചു.
11 വര്‍ഷം മുമ്പാണ് യൂനിവേഴ്‌സിറ്റി പ്യൂണ്‍-വാച്ച്മാന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. തുടര്‍ന്ന് 94 ഒഴിവുകളിലേക്ക്3000 ത്തില്‍ കൂടുതല്‍ അപേക്ഷകരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഷോര്‍ട്ട്‌ലിസ്റ്റ് ചുരുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ 400 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നു. ഈ ലിസ്റ്റ് വൈസ് ചാന്‍സലര്‍ മാര്‍ക്കുകളിലെ അന്തരം ചൂണ്ടിക്കാട്ടി അംഗീകരിക്കാതിരുന്നതോടെ ഉദ്യോഗാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. എന്നാല്‍, നിയമനം ബോധപൂര്‍വം വൈകിപ്പിച്ചതിനെ തുടര്‍ന്നാണ് പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട ഹരജിയില്‍ ഹൈക്കോടതി സ്‌റ്റേ ചെയ്ത നിയമനങ്ങളില്‍ പ്യൂണ്‍ -വാച്ച്മാന്‍ നിയമനവും ഉള്‍പ്പെട്ടത്.
ഇതുമായി ബന്ധപ്പെട്ട കേസില്‍ കക്ഷി ചേരുന്നതിനാണ് ഉദ്യോഗാര്‍ഥികളുടെ യോഗം തീരുമാനിച്ചത്.
Next Story

RELATED STORIES

Share it