kozhikode local

പ്യൂണ്‍-വാച്ച്മാന്‍ നിയമന തര്‍ക്കം: അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്ന്; ലീഗ് കര്‍ക്കശ നിലപാടില്‍പ്യൂണ്‍-വാച്ച്മാന്‍ നിയമന തര്‍ക്കം: അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്ന്; ലീഗ് കര്‍ക്കശ നിലപാടില്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്‌സിറ്റിയില്‍ പ്യൂണ്‍-വാച്ച്മാന്‍ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടക്കാനിരിക്കെ പ്രശ്‌നപരിഹാരത്തിന് അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും. അക്കാദമിക് കൗണ്‍സില്‍ യോഗത്തിനു ശേഷമാണ് സിന്‍ഡിക്കേറ്റ് യോഗം.
പരിഹാരമായില്ലെങ്കില്‍ സിന്‍ഡിക്കേറ്റംഗങ്ങളെയും വിസി ഉള്‍പ്പെടെയുള്ള അധികാരികളെയും ഭരണകാര്യാലയത്തിനകത്തിട്ട് പൂട്ടുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. എന്നാല്‍ മുന്‍ വിസി ക്രമക്കേടുണ്ടെന്നാരോപിച്ച് പ്യൂണ്‍-വാച്ച്മാന്‍ ലിസ്റ്റില്‍ നിന്നു നിയമനം നടത്തേണ്ടതില്ലെന്നാണ് ലീഗ് സിന്‍ഡിക്കേറ്റംഗങ്ങളുടെ നിലപാട്. ഈ കാര്യത്തില്‍ സ്റ്റാന്റിങ് കൗണ്‍സിലിന്റെ അഭിപ്രായവും ആവശ്യമില്ലെന്നാണ് ലീഗംഗങ്ങളുടെ തീരുമാനം. രാജീവന്‍ മല്ലിശ്ശേരി കണ്‍വീനറായ സമിതിയുടെ റിപോര്‍ട്ട് കഴിഞ്ഞ ദിവസം വിസിക്കു കൈമാറി. ഇതനുസരിച്ചുള്ള ചര്‍ച്ചയാണ് സിന്‍ഡിക്കേറ്റ് ഇന്ന് നടത്തുന്നത്. പ്യൂണ്‍-വാച്ച്മാന്‍ നിയമന കാര്യത്തില്‍ കോണ്‍ഗ്രസ്സിനും ലീഗിനും വ്യത്യസ്ത നിലപാടാണുള്ളത്.
Next Story

RELATED STORIES

Share it