പോസ്റ്റല്‍-സര്‍വീസ് ബാലറ്റുകള്‍ തയ്യാറായി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സര്‍വീസ്, പോസ്റ്റല്‍ ബാലറ്റുകളുടെ അച്ചടി പൂര്‍ത്തിയായി. ബാലറ്റുകള്‍ വിതരണത്തിനായി വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്ക് അയച്ചു.
ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ഉപയോഗിക്കാനുള്ള ബാലറ്റ് പേപ്പറിന്റെ അച്ചടി മണ്ണന്തല, തിരുവനന്തപുരം സെന്‍ട്രല്‍ ഗവണ്‍മെന്റ് പ്രസ്സുകളില്‍ ആരംഭിച്ചു. അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ഈ പ്രസ്സുകളില്‍ ഒരുക്കിയിരിക്കുന്നത്. അച്ചടി പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഇവ ജില്ലാ ആസ്ഥാനങ്ങളില്‍ വിതരണത്തിനെത്തിക്കും.
Next Story

RELATED STORIES

Share it