Kollam Local

പോസ്റ്റല്‍ വോട്ടിനുള്ള കവറില്‍ ബാലറ്റ് പേപ്പര്‍ കുറവെന്ന് പരാതി

പത്തനാപുരം: തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് അയച്ച പോസ്റ്റല്‍ വോട്ടിനുള്ള കവറുകളില്‍ പലതിലും ഒരു ബാലറ്റ് ഇല്ലെന്ന് പരാതി. കവറുകളില്‍ വാര്‍ഡ്,ബ്ലോക്ക്,ജില്ലാ ഡിവിഷനുകളിലേക്കുള്ള മുന്ന് ബാലറ്റുകളാണ് കാണേണ്ടത്. എന്നാല്‍ ഇതില്‍ ചിലതില്‍ വാര്‍ഡിന്റേതും മറ്റ് പലതില്‍ ബ്ലോക്ക് എന്നീ ഡിവിഷനുകളുടെ ബാലറ്റായിരുന്നു ഇല്ലാതിരുന്നത്. പത്തനാപുരം പഞ്ചായത്തില്‍ നടുക്കുന്ന് വാര്‍ഡില്‍ കിഴക്കേ വീട്ടില്‍ നുസര്‍വാന്‍ ,സമീപവാസി അബ്ദുള്‍ നാസര്‍ എന്നിവരടക്കമുളളവരാണ് പരാതിയുമായി രംഗത്ത് വന്നത്. ആറ്റിങ്ങല്‍ പോളിടെക്‌നിക്കിലെ പ്രഫസറായ നുസര്‍വാന് തിരുവനന്തപുരത്തായിരുന്നു ഡ്യുട്ടി. ഇന്നലെ ഉച്ചയ്ക്ക് പത്തനാപുരം മെയിന്‍ പോസ്റ്റ് ഓഫിസില്‍ പോയി പോസ്റ്റല്‍ ബാലറ്റ് വാങ്ങി തുറന്നപ്പോഴാണ് വാര്‍ഡ് സ്ഥാനാര്‍ഥിയുടെ ബാലറ്റ് ഇല്ലെന്ന് മനസിലായത്. ഇതേ അനുഭവമാണ് അബ്ദുള്‍ ഖാദറിനും ഉണ്ടായത്.

ഇതില്‍ ബ്ലോക്ക് ഡിവിഷന്റെ ബാലറ്റായിരുന്നു ഇല്ലാതിരുന്നത്. പുനലൂര്‍ ഡിഎഫ്ഓയെ വിവിരമറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it