Idukki local

പോസ്റ്റല്‍ ബാലറ്റ്: 12 വരെ അപേക്ഷകള്‍ സ്വീകരിക്കും

തൊടുപുഴ: പോസ്റ്റല്‍ ബാലറ്റ് വിതരണം സംബന്ധിച്ച് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
സര്‍വീസ് വോട്ടര്‍മാരെക്കൂടാതെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് (പോലിസ്, അഗ്നി ശമനസേന, ഹോംഗാര്‍ഡ് ഉള്‍പ്പെടെ) പോസ്റ്റല്‍ ബാലറ്റിന് അര്‍ഹതയുണ്ട്. പോലിസ് , ഫയര്‍ഫോഴ്‌സ്, ഹോംഗാര്‍ഡ്, മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ച നടപടിക്രമങ്ങ ള്‍ കൈക്കൊള്ളേണ്ടത് അതത് വകുപ്പുകളിലെ ഇതിനായി നിയോഗിച്ചിട്ടുള്ള നോഡല്‍ ഓഫിസര്‍മാരാണ്. പോളിങ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട പരിശീലനത്തിനുള്ള നിയമന കത്തിനോടൊപ്പം പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷാ ഫോമും വിതരണം ചെയ്യും. അത് പൂര്‍ണ്ണമായി പൂരിപ്പിച്ച മെയ് 12 വരെ നടക്കുന്ന പരിശീലനത്തിന്റെ സമയത്ത് തിരിച്ചേല്‍പ്പിക്കണം.
ഇതിനായി പരിശീലന കേന്ദ്രങ്ങളില്‍ വോട്ടര്‍ സഹായ കേന്ദ്രം ഒരുക്കും. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ചുമതലയിലായിരിക്കും ഈ കേന്ദ്രം പ്രവര്‍ത്തിക്കുക.
12 വരെ തിരികെ ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് നിയമസഭാ മണ്ഡലത്തിന്റെ അടിസ്ഥാനത്തില്‍ തരം തിരിച്ച് കഴിയുന്നതും അതാത് ദിവസം തന്നെ ബന്ധപ്പെട്ട റിട്ടേണിങ് ഓഫിസറുടെ ഓഫിസില്‍ എത്തിക്കും. അപേക്ഷയുടെ അടിസ്ഥാനത്തിലുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ തൊട്ടടുത്ത ദിവസം തന്നെ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കും.
Next Story

RELATED STORIES

Share it