kozhikode local

പോളിങ് സ്‌റ്റേഷനില്‍ യുഡിഎഫ് വാഹനത്തില്‍ എത്തിയ കുടുംബത്തിന് ഭീഷണി

പേരാമ്പ്ര: കൂത്താളി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ (കോക്കുന്ന്) നിന്ന് പോളിങ് സ്‌റ്റേഷനില്‍ എത്താന്‍ പ്രയാസപ്പെട്ട രോഗികളും പ്രായമുള്ളവരുമായ കുടുംബത്തിലെ വോട്ടര്‍മാര്‍ യുഡിഎഫ് വാഹനത്തില്‍ എത്തിയതിന്റെ പ്രതികാരമായി ഭീഷണിയും വീട്ടുവളപ്പില്‍ കയ്യേറ്റവും. പോളിങ് ദിവസം രാത്രി പതിനൊന്ന് മണിക്കാണ് മമ്പള്ളി ഉമ്മറിന്റെ വീട്ടില്‍ എത്തി വധഭീഷണിയും സ്ഥലത്ത് സിപിഎം പതാകയും നാട്ടിയത്.
ഉമ്മറിന്റെ രോഗിയായ പിതാവുംപ്രായമായ മാതാവും വോട്ടിങ് കേന്ദ്രത്തിലേക്ക് യുഡിഎഫ് വാഹനത്തില്‍ കയറിയതിന്റെ പ്രതികാരമായിട്ടാണ് സംഭവം. മുന്‍ഗ്രാമപ്പഞ്ചായത്ത് മെംബറുടെ വീട്ടില്‍ നിന്ന് സിപിഎം പതാകയുമായി എത്തിയത് സിപിഎം പ്രവര്‍ത്തകനും നിരവധി കേസിലെ പ്രതിയുമായ കോക്കുന്നുമ്മല്‍ ഷിജുവാണെന്ന് പരാതിയില്‍ പറയുന്നു. രാത്രി വീട്ടില്‍ മദ്യപിച്ചെത്തി ഭീഷണിപ്പെടുത്തുന്ന വിവരം അപ്പോള്‍ തന്നെ സിപിഎം സ്ഥാനാര്‍ഥിയായ എം മോഹനനെ ഫോണില്‍ വിളിച്ചറിയിച്ചിട്ടും തിരിഞ്ഞ് നോക്കിയില്ലെന്ന് ഉമ്മറും കുടുംബവും പറയുന്നു.
സംഭവത്തിന് ശേഷം നിലവിലെ സ്ഥാനാര്‍ഥിയായ മോഹനന്‍ കേസ് ഭയന്ന് പതാക അഴിച്ചുകൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. ഉമ്മറിന്റെ പരാതിയില്‍ പെരുവണ്ണാമൂഴി പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it