kasaragod local

പോളിങിനിടെ അങ്ങിങ്ങ് അക്രമം; നെല്ലിക്കുന്നില്‍ പോലിസ് റൂട്ട് മാര്‍ച്ച് നടത്തി

കാസര്‍കോട്: പോളിങിന്റെ അവസാന മണിക്കൂറുകളില്‍ അങ്ങിങ്ങ് ആക്രമം. നെല്ലിക്കുന്ന് കടപ്പുറം, കൂഡ്‌ലു എന്നിവിടങ്ങളിലെ ബൂത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
കൂഡ്‌ലുവില്‍ ഗോപാലകൃഷ്ണ ഹൈസ്ബൂകുളിലെ ബൂത്തിലെത്തിയ പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ചെട്ടുംകുഴി ഇസ്സത്ത് നഗറിലെ ജമീലയെ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.
വോട്ടെടുപ്പിന് തലേന്ന് കൂഡ്‌ലുവില്‍ യുഡിഎഫ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദിച്ച ബിജെപി പ്രവര്‍ത്തകന്‍ ഇന്നലെ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ ഒരു സംഘം യുഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതോടെ നേരിയ സംഘര്‍ഷുണ്ടായി.
തുടര്‍ന്ന് ജില്ലാ പോലിസ് ചീഫ് ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തില്‍ പോലിസെത്തി ലാത്തിവീശി വിരട്ടിയോടിക്കുകയായിരുന്നു. ഉച്ചയ്ക്ക് കടപ്പുറം ഫിഷറീസ് സ്‌കൂളിലേക്ക് വോട്ട് ചെയ്യാന്‍ ഓട്ടോയിലെത്തിയ സ്ത്രീകളടക്കമുള്ളവരെ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യുകയും ഓട്ടോ അടിച്ചു തകര്‍ക്കുകയും ചെയ്തു. പോലിസെത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. വൈകീട്ട് ഇതേ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീകളടക്കമുള്ള യുഡിഎഫ് പ്രവര്‍ത്തകരെ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതോടെ വീണ്ടും സംഘര്‍ഷമുയി.
ഇത് ചോദ്യം ചെയ്യാനെത്തിയവരെ കടപ്പുറത്ത് നിന്ന് വിരട്ടിയോടിച്ചു. സംഘര്‍ഷത്തിനിടെ ബൈക്കില്‍ സുഹൃത്തിനൊപ്പം കടപ്പുറത്ത് പോയ നെല്ലിക്കുന്നിലെ വിനോദിന്(32) മര്‍ദ്ദനമേറ്റു. യുവാവിനെ മര്‍ദ്ദിച്ചതോടെ നെല്ലിക്കുന്ന് ജങ്ഷനിലും കടപ്പുറത്തും ചേരിതിരിഞ്ഞ് കല്ലേറ് നടത്തി. പോലിസ് റൂട്ട് മാര്‍ച്ച് നടത്തി. കടപ്പുറം, നെല്ലിക്കുന്ന് ഭാഗങ്ങളില്‍ പോലിസ് കാവല്‍ ശക്തമാക്കി.
Next Story

RELATED STORIES

Share it