പോളണ്ട് തിരഞ്ഞെടുപ്പ്; യാഥാസ്ഥിതികര്‍ അധികാരത്തിലേക്ക്

വാഴ്‌സ: പോളണ്ട് പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷപാര്‍ട്ടിയായ ലോ ആന്റ് ജസ്റ്റിസ് പാര്‍ട്ടിക്ക് ജയം. തനിച്ചു ഭരിക്കാനുള്ള സീറ്റുകള്‍ പാര്‍ട്ടി നേടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 39 ശതമാനം വോട്ടുകള്‍ പാര്‍ട്ടി നേടുമെന്നാണു വിലയിരുത്തപ്പെടുന്നത്.
പാര്‍ട്ടി നേതാവ് ജാറോസ്ലോ കസിന്‍സ്‌കി വിജയിച്ചതായി അവകാശപ്പെട്ടപ്പോള്‍ നിലവിലെ പ്രധാനമന്ത്രിയും സിവിക് പ്ലാറ്റ്‌ഫോം പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഇവ കൊപാസ് തോല്‍വി സമ്മതിച്ചു. പിന്നാക്ക, ഗ്രാമീണ മേഖലകളില്‍ ലോ ആന്റ് ജസ്റ്റിസ് പാര്‍ട്ടിക്ക് ശക്തമായ ജനപിന്തുണയുണ്ട്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയായാല്‍ പാര്‍ട്ടിക്ക് നേടാനായാല്‍ രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിച്ച 1989നു ശേഷം ഒരു പാര്‍ട്ടി ഒറ്റയ്ക്കു തനിച്ചു ഭരിക്കുന്നതിനുള്ള സീറ്റുകള്‍ നേടുന്നത് ഇതാദ്യമായിരിക്കുമെന്ന് ബിബിസി റിപോര്‍ട്ട് ചെയ്തു. പാര്‍ലമെന്റില്‍ ഇടതുപക്ഷ പ്രതിനിധികളില്ലാത്തതും ഇതാദ്യമായിരിക്കും. ബീറ്റാ സിഡ്‌ലോ ആയിരിക്കും അടുത്ത പ്രധാനമന്ത്രി.
Next Story

RELATED STORIES

Share it