World

പോളണ്ടില്‍ നാറ്റോയുടെ സൈനിക പരിശീലനം

വാഴ്‌സാ: നാറ്റോ സംഘടിപ്പിക്കുന്ന ആദ്യ സൈനിക പരിശീലനം പോളണ്ടില്‍ ആരംഭിച്ചു. റഷ്യയും പടിഞ്ഞാറന്‍ രാജ്യങ്ങളും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ ശക്തമായ അവസരത്തില്‍ റഷ്യന്‍ ഭീഷണിയെ അതിജീവിക്കാനാണു പ്രകടനമെന്നാണു സൂചന. 24 രാജ്യങ്ങളില്‍ നിന്നായുള്ള 31,000 ട്രൂപ്പുകളാണ് കര, നാവിക, വ്യോമ സേനാ പ്രകടനങ്ങളില്‍ പങ്കെടുക്കുന്നത്.
യുഎസിനും മറ്റ് 17 നാറ്റോ രാജ്യങ്ങള്‍ക്കും പുറമെ അംഗരാജ്യങ്ങളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. 10 ദിവസം നീളുന്ന ഡ്രില്‍ അനാക്കോണ്ട 16 എന്ന കോഡിലാണ് അറിയപ്പെടുന്നത്. യുദ്ധവിമാനങ്ങളും പോര്‍ കപ്പലുകളും ഉള്‍പ്പെടെ 3000ത്തിലധികം സൈനികവാഹനങ്ങള്‍ പങ്കെടുക്കും. അതേസമയം, സംഭവത്തില്‍ റഷ്യ അപലപിച്ചു. റഷ്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന നാറ്റോ സൈനിക സാന്നിധ്യം രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയാണെന്നും റഷ്യ അറിയിച്ചു. വിശ്വാസമില്ലായ്മയാണു നീക്കത്തിനു പിന്നിലെന്നു റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it