Idukki local

പോലിസ് യൂനിഫോമില്‍ കറങ്ങിനടന്ന കൊലക്കേസ് പ്രതി പിടിയില്‍

കട്ടപ്പന: പോലിസ് യൂനിഫോമില്‍ കറങ്ങി നടന്ന കൊലക്കേസ് പ്രതി പിടിയില്‍. കട്ടപ്പന അമ്പലക്കവല മഞ്ഞാങ്കല്‍ അഭിലാഷി(32)നെയാണ് വണ്ടന്‍മേട് പോലിസ് പിടികൂടിയത്. ഇന്നലെ വൈകിട്ട് ചേറ്റുകുഴിയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. എഎസ്‌ഐയുടെ യൂനിഫോമും തൊപ്പിയുമണിഞ്ഞ് കറങ്ങി നടന്ന ഇയാളുടെ പ്രവൃത്തിയില്‍ സംശയം തോന്നിയ നാട്ടുകാര്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. മുമ്പ് കൊലക്കേസില്‍ പ്രതിയായ ഇയാളുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പോലിസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it