Alappuzha local

പോലിസ് പരിശോധന കര്‍ശനമാക്കി: ടൂ വീലര്‍ അപകടം വര്‍ധിച്ചു

ആലപ്പുഴ: ജില്ലയില്‍ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. ഇരുചക്രവാഹനങ്ങളാണ് ഏറ്റവും കൂടുതല്‍ അപകടത്തില്‍പ്പെടുന്നത്. മുന്‍കരുതലായി ഇരു ചക്ര വാഹനങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ പോലിസ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു.
ബൈക്കില്‍ മൂന്നു പേര്‍ യാത്ര ചെയ്യുന്നത് യുവാക്കള്‍ക്കിടയില്‍ ആവേശമായി മാറിയെന്നും ഇതിനെതിരേ നടപടി കര്‍ശനമാക്കുമെന്നും പോലിസ് അറിയിച്ചു. ഇപ്രകാരം യാത്ര ചെയ്യവെ അപകടത്തില്‍പ്പെട്ട് നിരവധി യുവാക്കള്‍ ജില്ലയില്‍ മരിച്ചിരുന്നു.
നിയമം ലംഘിച്ച് ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരെ പിടികൂടാനായി 34 പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ മൂന്നു ഹൈവേ പട്രോളിങ് ടീമുകളും 20 ഫഌയിങ് സ്‌ക്വാഡും പ്രവര്‍ത്തിക്കും. ജില്ലാ വികസന സമിതിയില്‍ ഇതു സംബന്ധിച്ച് നിര്‍ദേശം ജില്ലാ ഭരണകൂടം പോലിസിന് നല്‍കിയിരുന്നു.
സ്ഥിരമായി അപകടം നടക്കുന്ന കേന്ദ്രങ്ങളില്‍ പ്രത്യേകം നിരീക്ഷണം നടത്തും. ജില്ലാ ക്രൈം റിക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് കഴിഞ്ഞ ജനുവരി മുതല്‍ ഒക്ടോബര്‍ വരെ 1371 ബൈക്ക് അപകടങ്ങളിലായി 134 പേര്‍ മരിക്കുകയും 1607 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഓരോ പോലിസ് സ്‌റ്റേഷന്‍ പരിധിയിലും നിരവധി ബൈക്ക് അപകടങ്ങളാണ് ഓരോ ദിവസവും റിപോര്‍ട്ട് ചെയ്യുന്നത്.
ഇരു ചക്രവാഹനങ്ങളില്‍ മൂന്നു പേര്‍ യാത്ര ചെയ്താല്‍ 5000 രൂപ പിഴയീടാക്കുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലിസ് മേധാവി വി സുരേഷ് കുമാര്‍ വ്യക്തമാക്കി. മദ്യപിച്ചും മയക്കുമരുന്നുപയോഗിച്ച് ബൈക്ക് ഓടിക്കുന്നത് യുവാക്കളുടെ ശീലമായി മാറി. ഹെല്‍മെറ്റ് ഒഴിവാക്കിയുള്ള യാത്രക്കെതിരേയും നടപടി സ്വീകരിക്കും- അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it