Flash News

പോലിസ് നടപടിക്ക് പിന്നില്‍ വര്‍ഗീയമനസ്സ്: കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ

പോലിസ് നടപടിക്ക് പിന്നില്‍ വര്‍ഗീയമനസ്സ്: കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
X
campus-front-of-india

[related]

കോഴിക്കോട്: ഹൈദരാബാദ് സര്‍വ്വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് നേരെ പോലിസ് നടത്തുന്ന നരനായാട്ടില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഹെഡ്‌പോസ്റ്റ് ഓഫിസ് മാര്‍ച്ച് നടത്തിയ എസ്‌ഐഒ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിചാര്‍ജ് നടത്തിയതിലും വര്‍ഗീയ കലാപ ശ്രമങ്ങള്‍ക്ക് പ്രയോഗിക്കുന്ന ഐപിസി 153 പ്രകാരം കേസെടുത്തതിലും കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ചട്ടം ലംഘിച്ച് പെണ്‍കുട്ടികളെയും പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥികളെയും ഉള്‍പ്പെടെ അറസ്റ്റ് ചെയ്ത നടപടി അംഗീകരിക്കാന്‍ കഴിയില്ല. വസ്ത്ര നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് സിബിഎസ്‌സി ഓഫിസിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ച കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ നേരെ യുഎപിഎ ചുമത്തുമെന്നു ചില ഉദ്യോഗസ്ഥര്‍ ഭീഷണി മുഴക്കിയതും സമാന നടപടിയായിരുന്നു. പോലിസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ വര്‍ഗീയ മനസ്സാണ് ഇത്തരം സംഭവങ്ങളില്‍ വ്യക്തമാകുന്നത്. ഈ വിഷയങ്ങളില്‍ മതേതര വിദ്യാര്‍ഥി സംഘടനകളുടെ മൗ—നം അപകടകരമാണെന്നും ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് പി പി മുബഷിര്‍ സംസാരിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന എസ്‌ഐഒ ജില്ലാ ഭാരവാഹികളെ കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it