kannur local

പോലിസുകാരന്റെ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമഘട്ടത്തില്‍

പയ്യന്നൂര്‍: ബൈക്കപകടത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ പോലിസുകാരന്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തില്‍. അപകടമുണ്ടാക്കി നിര്‍ത്താതെ പോയ ഓട്ടോറിക്ഷയെപ്പറ്റിയും പ്രതിയെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ ക്രൈബ്രാഞ്ച് സംഘത്തില്‍ ലഭിച്ചു.
2012 ജൂണ്‍ 18നു രാവിലെ 7.30നാണ് പയ്യന്നൂര്‍ കേളോത്ത് ബൈക്കില്‍ പോവുകയായിരുന്ന കാഞ്ഞങ്ങാട് പോലിസ് സ്‌റ്റേഷനിലെ നരിക്കാംവള്ളിയിലെ ടി രൂപേഷി(32)നെ ഓട്ടോ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിനു ശേഷം ഓട്ടോറിക്ഷ നിര്‍ത്താതെ പോവുകയായിരുന്നു. രൂപേഷിന്റെ വിവാഹാലോചന നടത്തുന്നതിനിടെയാണ് അപകടം നടന്നത്.
റോഡില്‍ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ രൂപേഷ് മംഗലാപുരം സ്വകാര്യാശുപത്രിയില്‍ ഒമ്പതു ദിവസത്തോളം ചികില്‍സയില്‍ കഴിഞ്ഞു. ഒടുവില്‍ മാര്‍ച്ച് 19ന് രൂപേഷ് മണത്തിന് കഴടങ്ങുകയായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് 20 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ചികില്‍സ നടത്തിയത്.
ആഭ്യന്തരവകുപ്പില്‍നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന ആക്ഷേപം നിലനില്‍ക്കവെയാണ് മരണം സംഭവിച്ചത്. അപകടമുണ്ടാക്കിയ ഓട്ടോറിക്ഷ കണ്ടെത്താന്‍ പറ്റാതെ വന്നത് ഇന്‍ഷുറന്‍സ് തുക പോലും നഷ്ടമാക്കി.
ലോക്കല്‍ പോലിസിന്റെ അന്വേഷണം ഫലപ്രദമാവാത്തതിനെ തുടര്‍ന്നാണ് കേസ് ക്രൈബ്രാഞ്ച് ഏറ്റെടുത്തത്. ക്രൈബ്രാഞ്ച് സിഐ എ എം അബ്ദുല്‍കരീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുന്നത്. വൈകാതെ പ്രതി പിടിയിലാവുമെന്നാണ് സൂചന.
Next Story

RELATED STORIES

Share it