പോലിസില്‍ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് മൂന്നുപേര്‍ പിടിയില്‍; മുഖ്യപ്രതി ഒളിവില്‍

കായംകുളം: പോലിസില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ സംഘം പിടിയില്‍. മുഖ്യ പ്രതി ഒളിവില്‍. ഹരിപ്പാട് തൃക്കുന്നപ്പുഴ പാനൂര്‍ കുറത്തറവീട്ടില്‍ സുരേന്ദ്രന്‍ (56), ഭാര്യ അജിത (48), സഹോദരീപുത്രന്‍ തോട്ടപ്പള്ളി ചാലേത്തോപ്പില്‍ ശംഭു (21) എന്നിവരാണു പിടിയിലായത്. സുരേന്ദ്രന്റെ മകളും മുഖ്യപ്രതിയുമായ ശരണ്യക്കായി പോലിസ് അനേ്വഷണം നടത്തിവരുന്നു.
പ്ലസ്ടു വിദ്യാഭ്യാസം മാത്രമുള്ള ശരണ്യ പോലിസിലെ വിവിധ തസ്തികകളില്‍ പിന്‍വാതിലിലൂടെ ജോലി വാങ്ങിനല്‍കാമെന്ന് ഉദേ്യാഗാര്‍ഥികളെ ധരിപ്പിച്ചാണു തട്ടിപ്പു നടത്തിയിരുന്നത്. ഇരകളായ ഉദേ്യാഗാര്‍ഥികളില്‍ നിന്ന് 75,000 മുതല്‍ രണ്ടുലക്ഷം രൂപവരെ കൈപ്പറ്റിയ ശരണ്യ വിശ്വാസ്യതയ്ക്കുവേണ്ടി ഉദേ്യാഗാര്‍ഥികളെ തൃശൂര്‍ എആര്‍ ക്യാംപ്, കണ്ണൂര്‍, മണിയാര്‍, അടൂര്‍ എആര്‍ ക്യാംപുകളില്‍ കൊണ്ടുപോയിരുന്നു. കൂടാതെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വ്യാജ വൈദ്യപരിശോധന നടത്തിയിരുന്നു. കായംകുളം പുതുപ്പള്ളി സ്വദേശികളായ അനീഷ്, ദിവ്യ, ഹരിചന്ദ്രന്‍ എന്നിവര്‍ തല്‍കിയ പരാതിയെത്തുടര്‍ന്ന് പോലിസ് നടത്തിയ അനേ്വഷണത്തിലാണു തട്ടിപ്പു പുറത്തുവന്നത്. ശരണ്യയുടെ വീട്ടില്‍ പോലിസ് നടത്തിയ റയ്ഡില്‍ 48
ഉദേ്യാഗാര്‍ഥികളുടെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകളും കണ്ണൂര്‍, വയനാട്, എറണാകുളം, തൃശൂര്‍, മണിയാര്‍, അടൂര്‍ എന്നീ ക്യാംപുകളിലേക്കുള്ള നിയമന ഉത്തരവുകള്‍, ഫിസിക്കല്‍ വെരിഫിക്കേഷന്‍ റിപോര്‍ട്ട്, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, എന്നിവയുടെ വ്യാജരേഖകളും കണ്ടെടുത്തു.
ശരണ്യക്കൊപ്പം തട്ടിപ്പിനു കൂട്ടുനിന്ന രാജേഷിനെയും മറ്റുചിലരെയും പോലിസ് അന്വേഷിച്ചുവരുന്നു.
തട്ടിപ്പില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്നും സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്നവരുമായി ബന്ധമുണ്ടോയെന്നും പോലിസ് അനേ്വഷിക്കുന്നുണ്ട്. ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി പ്രാഥമിക അനേ്വഷണത്തില്‍ നിന്നു വ്യക്തമായിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it