Kollam Local

പോലിസിനെ ഉപദ്രവിച്ച കേസില്‍ അന്യ സംസ്ഥാന തൊഴിലാളിക്ക് തടവും പിഴയും

കൊല്ലം: ഡ്യൂട്ടിയ്ക്കിടയില്‍ പോലിസുകാരെ ഉപദ്രവിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളിക്ക് തടവും പിഴയും. 2015 ഒക്‌ടോബര്‍ 15ന് രാത്രി 12.30ന് ഡ്യൂട്ടിയ്ക്കിടയില്‍ കൊല്ലം സിറ്റി കണ്‍ട്രോള്‍ റൂമിലെ എഎസ്‌ഐ ജോയി, കോണ്‍സ്റ്റബിള്‍ ജയന്‍, നാസര്‍ എന്നിവരെ ഉപദ്രവിച്ച കേസില്‍ ഇതരസംസ്ഥാന തൊഴിലാളി ആസാം സ്വദേശി ഹസ്ദുള്‍ അലിയെ കുറ്റക്കാരാണെന്ന് കണ്ട് ആറുമാസം കഠിനതടവും 15,000 രൂപ പിഴയും ഒടുക്കുവാന്‍ ശിക്ഷിച്ചുകൊണ്ട് കൊല്ലം പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് കെന്നത്ത് ജോര്‍ജാണ് വിധി പ്രസ്താവിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു മാസം കൂടി തടവ് അനുഭവിക്കണം.കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപമത്തെ പുതിയകാവ് ക്ഷേത്രത്തിന് മുന്നിലെ റോഡില്‍ പ്രതി വടിയുമായി അതുവഴി വന്ന വാഹനങ്ങള്‍ അടിക്കുകയും മറ്റും ചെയ്തപ്പോള്‍ കൊല്ലം പോലിസ് കണ്‍ട്രോള്‍ റൂമിലെ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം പ്രതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതി കൈയിലിരുന്ന വടി ഉപയോഗിച്ച് പോലീസുകാരെ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ആല്‍ബര്‍ട്ട് പി നെറ്റോ, അഡ്വ. അനന്തപദ്മനാഭന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.
Next Story

RELATED STORIES

Share it