kannur local

പോലിസിനെ ആക്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: സ്‌കൂള്‍ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പോലിസിനെ ആക്രമിച്ച കേസില്‍ നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു.
സിറ്റി സ്വദേശി നൂറുദ്ദീന്‍(33), മുഹമ്മദ് റഈസ്(22), അണ്ടത്തോട് സ്വദേശി മുഹമ്മദ് ബഷീര്‍(23), മൈതാനപ്പള്ളിയിലെ ബഷീര്‍(23) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
ദീനുല്‍ ഇസ്‌ലാം സഭ സ്‌കൂള്‍ വാര്‍ഷികാഘോഷത്തിനിടെ സംഘര്‍ഷമുണ്ടായതറിഞ്ഞ് സ്ഥലത്തെത്തിയ സിറ്റി എസ്‌ഐ പ്രദീപന്‍ ഉള്‍പ്പെടെയുള്ളവരെ തടയുകയും കല്ലെറിഞ്ഞു പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലാണ് നടപടി.
Next Story

RELATED STORIES

Share it