kannur local

പോലിസിനുനേരെ ആക്രമണം; നൂറോളം പേര്‍ക്കെതിരേ കേസ്

കണ്ണൂര്‍: കണ്ണൂര്‍സിറ്റിയില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ പോലിസിനു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരേ കണ്ണൂര്‍സിറ്റി പോലിസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി ദീനുല്‍ ഇസ്‌ലാം സഭ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും നടന്നിരുന്നു.
എന്നാല്‍ ആഘോഷചടങ്ങുമായി ബന്ധപ്പെട്ട് ഇരുവിഭാഗം തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇതു പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ കണ്ണൂര്‍സിറ്റി എസ്‌ഐ കെ ഒ പ്രദോഷിനെയടക്കം കല്ലെറിയുകയായിരുന്നു. കൈക്ക് പരിക്കേറ്റ എസ്‌ഐ ചികില്‍സ തേടി.
അക്രമികള്‍ ഓടിരക്ഷപ്പെട്ടതിനാല്‍ സംഭവസ്ഥലത്ത് നിന്ന് ആരെയും കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞില്ല. സംഘര്‍ഷവുമായി ബന്ധമുള്ളവരുടേതെന്ന് കരുതുന്ന മൂന്നു ബൈക്കുകള്‍ പോലിസ് കസ്റ്റഡിയിലെടുത്തു. ആഘോഷ പരിപാടികള്‍ കാണാനെത്തിയവരുടെ ബൈക്കുകളും കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്. അതേ സമയം പോലിസിനെ ആക്രമിച്ച സംഭവത്തില്‍ 20ഓളം പേരെ പോലിസ് ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നറിയുന്നു.
Next Story

RELATED STORIES

Share it