പോര്‍ച്ചുഗല്‍: സര്‍ക്കാര്‍ രൂപീകരണത്തിന് ഇടതു പാര്‍ട്ടികള്‍ക്കിടയില്‍ ധാരണ

ബ്രിസ്‌ബെന്‍: സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് അന്റോണിയോ കോസ്റ്റയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ധാരണയിലെത്തിയതായി പോര്‍ച്ചുഗലിലെ മൂന്ന് ഇടതു പാര്‍ട്ടികള്‍ അറിയിച്ചു.
കഴിഞ്ഞ മാസം നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു ഭരിക്കുന്നതിനുള്ള ഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും ലഭിക്കാത്തതിനെ തുടര്‍ന്നാണ് കൂട്ടുമന്ത്രിസഭയ്ക്കു കോസ്റ്റയുടെ സോഷ്യലിസ്റ്റ് പാര്‍ട്ടി ശ്രമമാരംഭിച്ചത്. നിലവിലെ പ്രധാനമന്ത്രി പെദ്രോ പാസോസ് കൊയിലോയുടെ നേതൃത്വത്തിലുള്ള വലതു പക്ഷ സഖ്യത്തിന്റെ സര്‍ക്കാര്‍ രൂപീകരണ ശ്രമം പരാജയപ്പെട്ടതോടെയാണ് സോഷ്യലിസ്റ്റുകള്‍ സര്‍ക്കാര്‍ രൂപീകരണ ശ്രമവുമായി മുന്നോട്ട് വന്നത്.
ചെലവു ചുരുക്കല്‍ നടപടികള്‍ ഒഴിവാക്കുമെന്ന് വാഗ്ദാനം നല്‍കിയാണ് അന്റോണിയോ കോസ്റ്റ തിരഞ്ഞെടുപ്പിനെ നേരിട്ടത്. കമ്മ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടെ ചെറുകക്ഷികളായ തീവ്ര ഇടതുപക്ഷ പാര്‍ട്ടികളാണ് ഇദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
ഒക്ടോബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കൊയിലോയുടെ വലതുപക്ഷ പാര്‍ട്ടി 37 ശതമാനത്തോളം വോട്ട് നേടിയപ്പോള്‍ സോഷ്യലിസ്റ്റുകള്‍ക്ക് 32 ശതമാനം വോട്ടുകളാണ് ലഭിച്ചത്. 230 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിന് 116 സീറ്റുകള്‍ വേണമെന്നിരിക്കെ 99 സീറ്റുകള്‍ മാത്രമാണ് കൊയിലോയുടെ പാര്‍ട്ടിക്ക് ലഭിച്ചത്.
Next Story

RELATED STORIES

Share it