Sports

പോര്‍ച്ചുഗലിന് ഇന്ന് ജയിക്കണം, ബെല്‍ജിയത്തിനും

പോര്‍ച്ചുഗലിന് ഇന്ന് ജയിക്കണം, ബെല്‍ജിയത്തിനും
X
Belgium-returned-to-traininപാരിസ്: യൂറോ കപ്പിന്റെ പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഗ്രൂപ്പ് എഫില്‍ ഇന്ന് പോര്‍ച്ചുഗല്‍ ഓസ്ട്രിയയെ നേരിടും. രാത്രി 12.30നാണ് കിക്കോഫ്. വൈകീട്ട് 6.30ന് ഗ്രൂപ്പ് ഇയില്‍ ബെല്‍ജിയം അയര്‍ലന്‍ഡുമായി ഏറ്റുമുട്ടുമ്പോള്‍ രാത്രി 9.30ന് ഗ്രൂപ്പ് എഫില്‍ ഐസ്‌ലന്‍ഡ് ഹംഗറിയെ എതിരിടും. പോര്‍ച്ചുഗലിനെക്കൂടാതെ ബെല്‍ജിയത്തിനും ഇന്നത്തെ കളി നിര്‍ണായകമാണ്.
ആദ്യ മല്‍സരത്തില്‍ ഐസ്‌ലന്‍ഡുമായി 1-1ന്റെ സമനില വഴങ്ങിയതിന്റെ ക്ഷീണത്തിലാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കുന്ന പോര്‍ച്ചുഗല്‍ ഇന്നിറങ്ങുന്നത്. ജയിച്ചാല്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കാന്‍ പറങ്കികള്‍ക്കാവും.
നിലവില്‍ ഒരു പോയിന്റ് മാത്രമുള്ള പോര്‍ച്ചുഗല്‍ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്താണ്. ആദ്യ കളിയില്‍ ഓസ്ട്രിയക്കെതിരേ 2-0ന്റെ അട്ടിമറി ജയം കൊയ്ത ഹംഗറിയാണ് ഗ്രൂപ്പില്‍ തലപ്പത്ത്.
ഐസ്‌ലന്‍ഡിനെതിരേ മികച്ച പ്രകടനമാണ് പോര്‍ച്ചുഗല്‍ പുറത്തെടുത്തത്. എന്നാല്‍ കടുത്ത പ്രതിരോധ ഫുട്‌ബോളിലൂ ടെ ഐസ്‌ലന്‍ഡ് പറങ്കിപ്പടയെ പിടിച്ചുനിര്‍ത്തുകയായിരുന്നു. മല്‍സരശേഷം ഐസ്‌ലന്‍ഡിന്റെ ശൈലിയെ ക്രിസ്റ്റ്യാനോയടക്കം പലരും വിമര്‍ശിച്ചിരുന്നു.
എന്നാല്‍ ഇന്ന് ഐസ്‌ലന്‍ഡിനെയും വീഴ്ത്തി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാനുള്ള ഒരുക്കത്തിലാണ് ഇതിനകം ഗ്രൂപ്പിലെ കറുത്ത കുതിരകളായി മാറിയ ഹംഗറി.
അതേസമയം, ആദ്യ മല്‍സരത്തില്‍ ഇറ്റലിയോട് 0-2നു തകര്‍ന്ന ലോക രണ്ടാംറാങ്കുകാ രായ ബെല്‍ജിയത്തിന്റെ വിധി ഇന്നറിയാം. അയര്‍ലന്‍ഡിനോട് തോല്‍ക്കുകയാണെങ്കില്‍ അവര്‍ നോക്കൗട്ട്‌റൗണ്ട് കാണാതെ പുറത്താവും. അയര്‍ലന്‍ഡ് ആദ്യ കളിയില്‍ സ്വീഡനുമായി 1-1ന്റെ സമനില വഴങ്ങിയിരുന്നു.
Next Story

RELATED STORIES

Share it