പോപുലര്‍ ഫ്രണ്ട് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം ജനുവരി രണ്ടു മുതല്‍

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നല്‍കുന്ന വിദ്യാഭ്യാസ ലോണ്‍ സ്‌കോളര്‍ഷിപ്പിന്റെ സംസ്ഥാനതല വിതരണം ജനുവരി രണ്ടു മുതല്‍ നാലു മേഖലകളിലായി നടക്കും. ജനുവരി രണ്ടിന് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് കോഴിക്കോട് നളന്ദ ഒാഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയിലാണ് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുക. പരിപാടിയുടെ ഉദ്ഘാടനം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. അബ്ദുസ്സലാം നിര്‍വഹിക്കും.
ജനുവരി മൂന്നിന് മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്ക് എടരിക്കോട് കോ-ഓപറേറ്റീവ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് 16ന് കൊല്ലത്തു നടക്കുന്ന ചടങ്ങിലും എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ സ്‌കോളര്‍ഷിപ്പുകള്‍ 17ന് ആലുവയില്‍ വച്ചുമാണ് വിതരണം ചെയ്യുക. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, പഠനത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികളെയാണ് സ്‌കോളര്‍ഷിപ്പിന് തിരഞ്ഞെടുത്തത്. പഠനം കഴിഞ്ഞ് ജോലി ലഭിക്കുന്ന മുറയ്ക്ക് തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഇത്തവണ കേരളത്തില്‍ നിന്ന് 47,287 കുട്ടികളാണ് വിദ്യാഭ്യാസ ലോണ്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായത്. കേരളത്തില്‍ 2010ല്‍ ആരംഭിച്ച പദ്ധതി വഴി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിച്ചതായി പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it