Flash News

പോപുലര്‍ ഫ്രണ്ട് രാജ്ഭവന്‍ മാര്‍ച്ച് പോലീസ് തടഞ്ഞു, പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു

തിരുവനന്തപുരം : യുഎപിഎ പൗരന്‍മാരെ വേട്ടയാടുമ്പോള്‍ ഇനിയും നാം മിണ്ടാതിരിക്കണോ എന്ന മുദ്രാവാക്യമുയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ച് പോലീസ് തടഞ്ഞു. സംസ്ഥാനജില്ലാ നേതാക്കള്‍ ഉള്‍പ്പടെ നിരവധിപേരെ അറസ്റ്റ് ചെയ്തു നീക്കി. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിമാരായ ബി.നൗഷാദ് , അബ്ദുല്‍ സത്താര്‍ കൊല്ലം,ട്രഷറര്‍ സി.പി.ബഷീര്‍,തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സുല്‍ഫി തുടങ്ങിയ നേതാക്കളെയാണു അറസ്റ്റു ചെയ്തത്.
കിഴക്കേക്കോട്ടയില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് പീപ്പിള്‍ മൂവ്‌മെന്റ്‌സ് എഗൈന്‍സ്റ്റ് യുഎപിഎ വൈസ് ചെയര്‍മാന്‍ ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പൊതുയോഗത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു, കെ എച്ച് നാസര്‍ (ജനറല്‍ സെക്രട്ടറി പോപുലര്‍ ഫ്രണ്ട്), എ എസ് അജിത്കുമാര്‍, എ കെ സലാഹുദ്ദീന്‍ (എസ്ഡിപിഐ) സംസാരിച്ചു
Next Story

RELATED STORIES

Share it