പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം: ഫസല്‍ ഗഫൂര്‍

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം  അഭിനന്ദനാര്‍ഹം: ഫസല്‍ ഗഫൂര്‍
X
PFInew

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് സാമുദായിക-സാമൂഹിക രംഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അഭിനന്ദനാര്‍ഹമാണെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കാര്യങ്ങള്‍ വേണ്ടരീതിയില്‍ പഠിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാതല രണ്ടാംഘട്ട സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീറ്റ് പരീക്ഷ സംബന്ധിച്ച് പുനര്‍വിചിന്തനം വേണമെന്നും ഡോ. ഫസല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു. നീറ്റ് പരീക്ഷ ജുഡീഷ്യറിയുടെ തോന്നിവാസമാണ്. വിദ്യാര്‍ഥിസമൂഹം ഞെട്ടലോടെയാണ് ഇത് കേള്‍ക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എ പി അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. മഹ്‌റൂഫ് മണലോടി, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി പി നിസാര്‍ അഹ്മദ്, കോഴിക്കോട് ഡിവിഷന്‍ പ്രസിഡന്റ് കെ ഷമീര്‍ സംസാരിച്ചു. സംസ്ഥാനത്താകമാനം സംഘടന 45 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പാണ് വിതരണം ചെയ്തത്. കോഴിക്കോട് ജില്ലയില്‍ 78 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി.
Next Story

RELATED STORIES

Share it