Kollam Local

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ആക്രമണം

അഞ്ചല്‍: അഞ്ചല്‍ തടിക്കാട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ആക്രമണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം തടിക്കാട് പോസ്റ്റര്‍ ഓട്ടിച്ചുകൊണ്ടിരുന്ന പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ 40ഓളം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇന്നലെ തടിക്കാട് നടത്തിയ പ്രകടനത്തിന് നേരെയാണ് സിപിഎം വീണ്ടും ആക്രമണം അഴിച്ചുവിട്ടത്. പ്രകടനം തടിക്കാട് ജങ്ഷനിലെത്തിയപ്പോള്‍ എതിര്‍ദിശയില്‍ നിന്നും സിപിഎം പ്രവര്‍ത്തകര്‍ പ്രകടനവുമായെത്തുകയും സംഘര്‍ഷം അഴിച്ചുവിടുകയുമായിരുന്നു. വടിവാളും ഇരുമ്പ് ദണ്ഡുകളും കമ്പിപാരകളുമായാണ് ആക്രമണം. രണ്ട് പ്രകടനങ്ങളും തമ്മില്‍ കൂട്ടിമുട്ടുമെന്നറിഞ്ഞ് പോലിസ് ഇരുവരെയും തടഞ്ഞു. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഉള്‍പ്പടെയുള്ള വാഹനങ്ങളും അടിച്ചുതകര്‍ത്തു. പ്രദേശത്ത് നടന്ന സംഘര്‍ഷത്തില്‍ പോലിസ് ഏകപക്ഷീയമായാണ് നിയമം നടപ്പാക്കിയതെന്ന് ആക്ഷേപമുണ്ട്. മാരകായുധങ്ങളുമായെത്തിയ സിപിഎം പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാനോ ഇവരെ അറസ്റ്റ് ചെയ്യാനോ പോലിസ് തയ്യാറായില്ലെന്നും ആരോപണമുണ്ട്.
Next Story

RELATED STORIES

Share it