പോപുലര്‍ ഫ്രണ്ട് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പദ്ധതി: പിലാക്കാവില്‍ ശുദ്ധജല വിതരണ പദ്ധതി തുടങ്ങി

മാനന്തവാടി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായി 20 കടുംബങ്ങള്‍ക്കു ശുദ്ധജലമെത്തി. മാനന്തവാടി പിലാക്കാവിലാണ് മൂന്നു ലക്ഷം രൂപ ചെലവഴിച്ച് പദ്ധതിയുടെ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. എല്ലാകാലത്തും കനത്ത ശുദ്ധജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണിത്. ഇതു കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കിയത്.
പദ്ധതിയുടെ സമര്‍പ്പണം മാനന്തവാടി മണ്ഡലം എംഎല്‍എ ഒ ആര്‍ കേളു നിര്‍വഹിച്ചു. പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് കെ എ മജീദ് മൗലവി അധ്യക്ഷത വഹിച്ചു. മാനന്തവാടി മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ മുജീബ് കോടിയോടന്‍, ഹുസയ്ന്‍ കുഴിനിലം, പിലാക്കാവ് മഹല്ല് ഖതീബ് ഹാരിസ് അഹ്‌സനി, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി കെ പി അഷ്‌റഫ്, സഹീര്‍ അബ്ബാസ് സഅദി, നിഷാന്ത് കാട്ടിക്കുളം, ഫസലുറഹ്മാന്‍, പി ടി സിദ്ദീഖ്, സമദ് പിലാക്കാവ്, സിയാദ് പങ്കെടുത്തു.
Next Story

RELATED STORIES

Share it