പോപുലര്‍ഫ്രണ്ട് ആരോഗ്യ കാംപയിന്; സംസ്ഥാനതല ഉദ്ഘാടനം 15ന് തൃശൂരില്‍
BY Rayees RKN11 Oct 2015 5:39 AM GMT
Rayees RKN11 Oct 2015 5:39 AM GMT
തൃശൂര്‍: ജനങ്ങളില്‍ ആരോഗ്യസംരക്ഷണത്തെകുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ഈ മാസം 15 മുതല്‍ 30 വരെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ആരോഗ്യകാംപയിന് സംഘടിപ്പിക്കുന്നു. കാംപയ്നിന്റെ സംസ്ഥാനതല ഉദ്ഘാടനം 15ന് തൃശൂരില്‍ നടക്കും. ഉദ്ഘാടനത്തിന്റെ മുന്നോടിയായി വൈകീട്ട് 4.30ന് തൃശൂര്‍ പാലസ് റോഡില്‍നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം മുന്‍ ദേശീയ ഫുട്ബോള്‍ താരം ഐ എം വിജയന് ഫഌഗ് ഓഫ് ചെയ്യുമെന്ന് പോപുലര്‍ഫ്രണ്ട് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൂട്ടയോട്ടത്തിനു ശേഷം തൃശൂര്‍ കോര്പറേഷന് പരിസരത്താണ് ഉദ്ഘാടന ചടങ്ങ് നടക്കുക. അഡ്വ. തേറമ്പില്‍ രാമകൃഷ്ണന് എം.എല്‍എ. സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.പി. വിന്‍സന്റ് എം.എല്‍.എ, ഡോ. അഗസ്റ്റിന് ആന്റണി, പോപുലര്‍ഫ്രണ്ട് സംസ്ഥാന സെക്രട്ടറി കെ എച്ച് നാസര്‍, കെ മുഹമ്മദലി, ഡോ. സി എച്ച് അഷ്റഫ് സംബന്ധിക്കും. വ്യായാമപരിശീലനത്തിന് സഹായകമാവുന്ന സി.ഡി. പ്രകാശനവും കായികാഭ്യാസ പ്രകടനങ്ങളും ഉണ്ടായിരിക്കും. കൂട്ടയോട്ടം, ബോധവല്ക്കരണക്ലാസുകള്, വ്യായാമ പരിശീലന പ്രദര്‍ശനങ്ങള്‍ എന്നിവ കാംപയിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടക്കും.പി പി റഫീഖ് (പ്രോഗ്രാം കമ്മിറ്റി ചെയര്മാന്), പികെ അബ്ദുല്‍ ലത്തീഫ്(പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം), വി എസ് അബൂബക്കര്‍ (പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ്), ഷാഫി കെ ബി (പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി) വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT