പോത്തുകളെ കൊണ്ടുപോയ പിക്കപ്പ് വാന്‍ തടഞ്ഞ് ആക്രമണം; കൊലക്കേസ് പ്രതി അറസ്റ്റില്‍
BY Sumeera SMR15 Feb 2016 2:38 AM GMT
Sumeera SMR15 Feb 2016 2:38 AM GMT
കാസര്‍കോട്: പോത്തുകളെ കൊണ്ടുപോവുന്നതിനിടയില്‍ പിക്കപ്പ് വാന്‍ തടഞ്ഞ് ഡ്രൈവറെയും സഹായികളെയും ആക്രമിച്ച കേസില്‍ കൊലക്കേസ് പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. സംഘപരിവാര പ്രവര്‍ത്തകനായ കേളുകുന്ന് ഗുഡ്ഡെ ടെംപിള്‍ റോഡിലെ സന്തോഷ് എന്ന ബജെ സന്തോഷാ(28)ണ് അറസ്റ്റിലായത്. ഷിരിബാഗിലുവിലെ മുഹമ്മദ് അഷ്റഫി (29)നെ ആക്രമിച്ച കേസിലാണ് സന്തോഷിനെ കഴിഞ്ഞ ദിവസം അടുക്കത്ത്ബയലില്‍ വച്ച് അറസ്റ്റ് ചെയ്തത്. ജനുവരി 17ന് വൈകീട്ട് ഷിരിബാഗിലു ആസാദ് നഗറില്‍ വച്ചാണ് ആക്രമണം.
പോത്തിനെയും കൊണ്ട് പോവുകയായിരുന്ന പിക്കപ്പ് വാന്‍ തടഞ്ഞ് നിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിക്കുകയും വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ ഷിരിബാഗിലു ഭഗവതി നഗറിലെ ഉദയകുമാ(30)റിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ രണ്ടു പേരെ കൂടി കിട്ടാനുണ്ടെന്ന് പോലിസ് പറഞ്ഞു. 2008ല്‍ അടുക്കത്ത്ബയലിലെ മുഹമ്മദിനെ കുത്തിക്കൊന്ന കേസിലെ പ്രതിയാണ് സന്തോഷ്. കൂടാതെ 2008ലെ വധശ്രമക്കേസിലും 2007ലെ നരഹത്യാശ്രമക്കേസിലും തീവയ്പ് കേസിലും സന്തോഷ് പ്രതിയാണ്. 2010 ഡിസംബര്‍ 23ന് സന്തോഷിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT