Flash News

പോത്തിറച്ചി കയറ്റുമതിക്കാരില്‍ നിന്ന് ബിജെപി സംഭാവനയായി സ്വീകരിച്ചത് 2.50 കോടി

പോത്തിറച്ചി കയറ്റുമതിക്കാരില്‍ നിന്ന് ബിജെപി സംഭാവനയായി സ്വീകരിച്ചത് 2.50 കോടി
X
beef-ban1

ന്യൂഡല്‍ഹി:പോത്തിറച്ചി കയറ്റുമതിക്കാരില്‍ നിന്ന് ബിജെപി സംഭാവനയായി സ്വീകരിച്ചത് 2.50 കോടി.ഇന്ത്യയിലെ പ്രശ്‌സ്ത പോത്തിറച്ചി കയറ്റുമതി കമ്പനികളില്‍ നിന്നാണ് ബിജെപി വന്‍തൂക സംഭാവനയായി സ്വീകരിച്ചത്. 2013-2014, 2014-15 കാലഘട്ടത്തിലാണ് ബിജെപി ഈ തുക കൈപ്പറ്റിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി തന്നെ നല്‍കിയ വിവരത്തിലാണ് ഈ കണക്കുകള്‍ ഉള്ളതെന്നത് ശ്രദ്ധേയം.

ഇന്ത്യയിലെ പ്രശ്‌സത പോത്തിറച്ചി കയറ്റുമതിക്കാരായ ഫ്രിഗോറിഫിക്കോ അലാനാ ലിമിറ്റഡ്, ഫ്രിഗേറിയോ കോണ്‍വെര്‍വാ അലാനാ ലിമിറ്റഡ്, ഇന്‍ഡാഗ്രോ ഫുഡ് ലിമിറ്റ് എന്നീ കമ്പനികളില്‍ നിന്നാണ് ബിജെപി ഭീമമായ തുക തിരഞ്ഞെടുപ്പ് സംഭാവനയായി സ്വീകരിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ പ്രശ്‌സ്ത കയറ്റുമതി കമ്പനിക്കാരാണ് ഈ മൂന്ന് കമ്പനികള്‍.
20,000 രൂപയ്ക്ക് മുകളില്‍ തുക സംഭാവനയായി സ്വീകരിക്കുമ്പോള്‍ അതിന്റെ വിവരം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നതാണ് ചട്ടം. 2014-15 കാലഘട്ടത്തില്‍ ബിജെപിക്ക് സംഭാവനയിനത്തില്‍ 437.35 കോടി ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്.
Next Story

RELATED STORIES

Share it