Most popular

പോക്‌സോ നിയമം: ആദ്യകേസില്‍ വേലുച്ചാമിക്ക് അഞ്ചു വര്‍ഷം കഠിന തടവ്

തൃശൂര്‍: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന പോക്‌സോ നിയപ്രകാരമുള്ള ജില്ലയിലെ ആദ്യ കേസില്‍ കോടതി വിധി പ്രഖ്യാപിച്ചു. തമിഴ്‌നാട് ദിണ്ടിഗല്‍ നല്ലമണര്‍കോട്ട ഈസ്റ്റ് കോളനി വേലുച്ചാമി (41)യെയാണ് പോക്‌സോ നിയമപ്രകാരം അഞ്ചു വര്‍ഷം കഠിന തടവിനു ശിക്ഷിച്ചത്. കൂടാതെ 2000രൂപ പിഴയും ചുമത്തി. പിഴയടയ്ക്കാത്തപക്ഷം ആറു മാസം തടവ് അധികം അനുഭവിക്കണം. തൃശൂര്‍ ജില്ലയിലെ ആദ്യ പോക്‌സോ കേസിലാണ് ജില്ല അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ പി സുധീര്‍ വിധി പ്രസ്താവിച്ചത്.
2014 മെയ് 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശിയായ എട്ടുവയസ്സുകാരിയെ പാല്‍ വാങ്ങാന്‍ ചെന്ന സമയത്ത് അവിടയുണ്ടായിരുന്ന പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട കുട്ടി വീട്ടിലെത്തി കാര്യങ്ങള്‍ അറിയിച്ചു. ഈ സമയം പ്രതി കടന്നുകളഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ പോലിസില്‍ പരാതിപ്പെട്ടു. ഗുരുവായൂര്‍ പോലിസ് അന്ന് വൈകീട്ടു തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു.
ഗുരുവായൂര്‍ എസ്‌ഐ ആയിരുന്ന എ സി നന്ദകുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസ് എസ്‌ഐ ശശിധരന്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. സപ്തംബറിലാണ് കേസിന്റെ ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ചത്. തുടര്‍ന്ന് ദിവസങ്ങള്‍ക്കകം കോടതി നടപടികള്‍ പൂര്‍ത്തിയാക്കി. കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ വേലുച്ചാമിക്കെതിരേ പോക്‌സോ നിയമത്തിലെ ഏഴ്, ഒമ്പത് വകുപ്പുകള്‍ പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തത്.
Next Story

RELATED STORIES

Share it