പൊള്ളലേറ്റവര്‍ക്ക് 35 ലക്ഷം രൂപയുടെ സഹായവുമായി ഇന്‍ഫോസിസ് ഫൗണ്ടേഷന്‍

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ സഹായഹസ്തം. നാല് വെന്റിലേറ്ററുകള്‍, പൊള്ളലേറ്റവര്‍ക്ക് കിടക്കാനുള്ള 15 ആല്‍ഫാബെഡുകള്‍, മൂന്നു ലക്ഷം രൂപയുടെ പൊള്ളല്‍ചികില്‍സാ മരുന്നുകള്‍, 500 ബെഡ് ഷീറ്റുകള്‍ എന്നിവയാണ് ഇന്‍ഫോസിസ് ലഭ്യമാക്കിയത്.
35 ലക്ഷം രൂപ വിലവരുന്ന ഇവ ഇന്‍ഫോസിസിന്റെ കേരളാ ഡെവലപ്‌മെന്റ് മേധാവി സുനില്‍ ജോസ് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ മോഹന്‍ദാസിനു കൈമാറി. ചടങ്ങില്‍ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ പ്രതിനിധി പ്രമോദ് എസ് കുമാര്‍, മെഡിക്കല്‍ കോളജ് കാഷ്വാലിറ്റി വിഭാഗം മെഡിക്കല്‍ സൂപ്രണ്ട് ഡോ. എംഎസ് സുല്‍ഫിക്കര്‍, ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. രാജ്‌മോഹന്‍, ക്ലിനിക്കല്‍ ഫാര്‍മസി വിഭാഗം മേധാവി ബി അജിത്, സ്റ്റോര്‍ സൂപ്രണ്ട് സെന്‍ല കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
മെഡിക്കല്‍ കോളജില്‍ പ്രധാന റോഡിന്റെ ഇരുവശങ്ങളിലുമായുള്ള കെട്ടിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് അഞ്ചു കോടി രൂപ ചെലവില്‍ കോറിഡോര്‍ നിര്‍മിക്കുന്നതും ഇന്‍ഫോസിസ് ഫൗണ്ടേഷനാണ്.
Next Story

RELATED STORIES

Share it