kasaragod local

പൊയിനാച്ചിയില്‍ ട്രാവലറും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

പൊയിനാച്ചിയില്‍ ട്രാവലറും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
X
accident

കാസര്‍കോഡ്: പൊയിനാച്ചി പെട്രോള്‍ പമ്പിനു സമീപം ഇന്നലെ രാത്രി 12 മണിയോടെ ട്രാവലറും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു.  മിനിലോറിയില്‍ ഉണ്ടായിരുന്ന പള്ളിക്കര മഠത്തില്‍ എഫ്‌സി കോളനിയില്‍ സുന്ദരിയുടെ മകന്‍ ശരത്ത് കുമാര്‍ ,  പിലിക്കോട് മടിവയലിലെ പത്‌നാഭന്‍ -മാധവി ദമ്പതികളുടെ മകനും തൃക്കരിപ്പൂര്‍ യമഹ ഷോറൂം സെയില്‍സ്മാനുമായ അജിത്ത്(22) എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ ശരത്തിന്റെ സുഹൃത്തും കാസര്‍കോഡ് നഗരസഭാ കൗണ്‍സിലറുമായ വിശ്വനാഥന്‍ (35), അജിത്തിന്റെ സുഹൃത്ത് ശരത്ത് എന്നിവരെ മാംഗലൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ട്രാവലറിലും മിനിലോറിയിലുമുണ്ടായിരുന്നവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

മിനിലോറിയില്‍ ശരത്തും സംഘവും പള്ളിക്കരയില്‍ നിന്ന് ബോവിക്കാനം തൈക്കട്ട് കലോല്‍സവത്തിന് പോവുകയായിരുന്നു. അജിത്തും സംഘവും മംഗലാപുരത്ത് വിനോദയാത്ര കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു.  ശരത്ത് കുമാറിന്റെ സഹോദരന്‍ പ്രവീണ്‍ കുമാര്‍. അജിത്തിന്റെ സഹോദരങ്ങള്‍ രാജേഷ്, തമ്പാന്‍,ബേബി.
Next Story

RELATED STORIES

Share it