Flash News

പൊന്ന്യാകുറിശ്ശി ബൈപ്പാസ് നവീകരണ പദ്ധതിയ്ക്ക് മൂന്നു കോടി -  മന്ത്രി

പെരിന്തല്‍മണ്ണ: നിയോജക മണ്ഡലത്തിലെ മാനത്ത് മംഗലം പൊന്ന്യാകുറിശ്ശി ബൈപ്പാസ്‌നവീകരണ പദ്ധതിയ്ക്ക് സര്‍ക്കാര്‍ മൂന്നു കോടി രൂപ അനുവദിച്ച തായി മന്ത്രി മഞ്ഞളാം കുഴി അലി അറിയിച്ചു. നേരത്തെ സൗന്ദര്യവല്‍കരണത്തിന്റെ ഭാഗമായി ഇതേ പാതയുടെ ഇരു വശവും വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പാതയ്ക്ക് 'അഞ്ചുമണിക്കാറ്റ്' എന്ന് പേരിട്ടിരുന്നു്. തുടര്‍ന്നുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വള്ളുവനാട് വികസന അതോറിറ്റിയെ ചുമതലപ്പെടുത്തുകയും അവര്‍ സമര്‍പ്പിച്ച 10 കോടി രൂപയുടെ എസ്റ്റിമേറ്റ ് ഇപ്പോള്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പരിഗണനയിലുമാണ്. ഇതില്‍ വൈകാതെ നടപടി ഉണ്ടാകണമെന്ന് മന്ത്രി അലി പറഞ്ഞു. ഒട്ടേറെപേര്‍ പ്രഭാത-സായാഹ്ന നടത്തത്തിനായി ഉപയോഗിച്ചു വരുന്ന പാതക്ക് 3.5 കി.മീ നീളമുണ്ട്. ഇത്തരം പാത സംസ്ഥാനത്തു തന്നെ വിരളമാണ്. പാതയുടെ ഒരു വശം ടൈല്‍സ് പതിച്ച് സിമന്റ് ബഞ്ചു കള്‍ സ്ഥാപിക്കും. മറു വശം സൈക്കിള്‍ ട്രാക്കിനായി സൗകര്യപ്പെടുത്തും ബജറ്റ് ധനാഭ്യര്‍ത്ഥനകളുടെ മറു പടി പ്രസംഗത്തില്‍ കഴിഞ്ഞദിവസം നിയമസഭയിലാണ് മുഖ്യമന്ത്രി ഇതിനായി മൂന്ന് കോടി രൂപ പ്രഖ്യപിച്ച തെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it