malappuram local

പൊന്നാനി നഗരസഭ ഇനി വെളിച്ചത്തില്‍; 1000 തെരുവുവിളക്കുകളും 6 ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കുന്നു

പൊന്നാനി: സന്ധ്യ മയങ്ങിയാ ല്‍ ഇരുട്ടില്‍ തപ്പുന്ന പൊന്നാനി നഗരസഭ ഇനി വെള്ളി വെളിച്ചത്തിലേക്ക്. നഗരസഭയിലെ 51 വാര്‍ഡുകളിലും ആയിരം തെരുവ് വിളക്കുകളും പ്രധാന സ്ഥലങ്ങളിലായി 6 ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കാന്‍ പദ്ധതിയായി. തെരുവുവിളക്കുകള്‍ മിക്ക വാര്‍ഡുകളിലും സ്ഥാപിച്ചു തുടങ്ങി. നേരത്തേ കണ്ണടച്ചിരുന്ന വിളക്കുകളാകട്ടെ അറ്റകുറ്റപണി നടത്തി വെളിച്ചം തരാന്‍ തുടങ്ങിക്കഴിഞ്ഞു. കാലങ്ങളായി ജനങ്ങളുടെ മുറവിളിയായിരുന്നു തെരുവ് വിളക്കുകള്‍ കത്തിക്കാനായി. അതാണ് യാഥാര്‍ഥ്യമാക്കാന്‍ പോകുന്നത്. ഉള്‍പ്രദേശങ്ങളിലടക്കം തെരുവ് വിളക്കുകള്‍ കത്താന്‍ തുടങ്ങി. 6 സ്ഥലങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു തുടങ്ങിയത് . ഇനി ചമ്രവട്ടം ജംഗ്ഷനിലേതു മാത്രമാണ് പൂര്‍ത്തിയാക്കാനുള്ളത്. അതിന്റെ ജോലികള്‍ പുരോഗമിച്ച് വരികയാണ്. പൊന്നാനി എംപി ഇ ടി മുഹമ്മദ് ബഷീറിന്റെയും ബാലഗോപാലന്‍ എംപി യുടെയും എം പി ഫണ്ടിന് പുറമെ നഗരസഭയുടെ കൂടി ഫണ്ട് ഉപയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. ചന്തപ്പടി, കൊല്ലന്‍ പടി, കുണ്ടുകടവ് ജംഗ്ഷന്‍, ബസ് സ്റ്റാന്റ് പരിസരം, വളവ് ,തുടങ്ങിയ സ്ഥലങ്ങളിലാണ് ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിച്ചത്. ഇതോടെ കാലങ്ങളായി ആവശ്യപ്പെട്ടിരുന്ന പൊതു ജന ആവശ്യം യാഥാര്‍ത്യമായി.
Next Story

RELATED STORIES

Share it