palakkad local

പൊന്നംകോട്ട് ടാങ്കര്‍ ലോറി മറിഞ്ഞു

മണ്ണാര്‍ക്കാട്: പൊന്നംകോടിനടുത്ത് എടായ്ക്കലില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ പുലര്‍ച്ചേ മൂന് മണിയോടെയാണ് കോയമ്പത്തൂരില്‍ നിന്നും ഗ്യാസ് നിറയ്ക്കാനായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടാങ്കര്‍ എടായ്ക്കലില്‍ റോഡിന് കുറുകെ മറിഞ്ഞത്.
അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് മണ്ണാര്‍ക്കാട്-പാലക്കാട് ദേശീയ പാതയില്‍ രാവിലെ മുതല്‍ ഗതാഗതം നിലച്ചു. പോലിസും നാട്ടുകാരും ചേര്‍ന്ന് വാഹനത്തിന്റെ ക്യാംപിന്‍ റോഡില്‍ നിന്ന് അല്‍പ്പം മാറ്റി ഇരു ചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ക്ക് പോകാന്‍ വഴിയൊരുക്കി.
ഗ്യാസ് ടാങ്കര്‍ റോഡിന് കുറുകെ വീണതിനാലാണ്‌വലിയ വാഹനങ്ങളുടെ ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടത്. തുടര്‍ന്ന് പാലക്കാട് ഭാഗത്ത് നിന്ന് വന്ന വാഹനങ്ങള്‍ പൊന്നംകോട് കാരാകുര്‍ശി സുല്‍ത്താന്‍ റോഡ് വഴിയും മണ്ണാര്‍ക്കാട് നിന്ന് വന്ന വാഹനങ്ങള്‍ ടിപ്പു സുല്‍ത്താന്‍ റോഡ് വഴിയുമാണ് തിരിച്ചുവിട്ടത്.ഉച്ചക്ക് 12 മണിയോടെ റോഡിലെ തടസം നീക്കി ഗതാഗതം പുനരാരംഭിച്ചു. സ്ഥിരമായി അപകടം നടക്കുന്ന വളവാണ് ദേശീയ പാതയിലെ എടായ്ക്കല്‍ വളവ്.
ദേശീയ പാതയിലെ മറ്റു വളവുകളെല്ലാം വീതി കൂട്ടിയെങ്കിലുംഎടായ്ക്കല്‍ വളവില്‍ അപകടം കുറയ്ക്കാനുള്ള നടപടികള്‍ നടത്തിയിട്ടില്ല. വര്‍ഷങ്ങളോളമായി നിരന്തരം അപകടങ്ങളില്‍ ജീവഹാനി വരെ സംഭവിച്ചിട്ടുണ്ടെങ്കിലും എടായ്ക്കല്‍ വളവ് ഇപ്പോഴും മരണം പതിയിരിപ്പാണ്.
Next Story

RELATED STORIES

Share it