kannur local

പൊതുസ്ഥലങ്ങളില്‍ സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കുന്നു

കണ്ണൂര്‍: പൊതുസ്ഥലങ്ങളില്‍ സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കുമെന്ന് ജെസിഐ ദേശീയ പ്രസിഡന്റ് രാജശ്രി ഭജേ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ ഗവ.—സ്‌കൂള്‍, കോളജ് തുടങ്ങി പൊതുസ്ഥലങ്ങളിലാണ് നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കുക. ഉപയോഗിച്ച സാനിറ്ററി നാപ്കിന്റെ സംസ്‌കരണം ഒരു പൊതുപ്രശ്‌നമായിരിക്കുകയാണ്.
ഈയൊരുപശ്ചാത്തലത്തിലാണ് രാജ്യവ്യാപകമായി ഇത്തരം വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള പ്രൊജക്റ്റ് ജെസിഐ ഏറ്റെടുത്തതെന്നും രാജശ്രീ ഭാജെ അറിയിച്ചു.
Next Story

RELATED STORIES

Share it