Kottayam Local

പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളല്‍: ആരോഗ്യവകുപ്പ് പരിശോധന നടത്തി

കാഞ്ഞിരപ്പള്ളി: നഗരത്തില്‍ അനിയന്ത്രിതമായി മാലിന്യം വര്‍ധിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. മാലിന്യം പൊതു സ്ഥലങ്ങളില്‍ തള്ളുന്നതായി കഴിഞ്ഞ ദിവസം തേജസ് റിപോര്‍ട്ട് ചെയ്തിരുന്നു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിജിത്തിന്റെ നേതൃത്വത്തില്‍ ടൗണിലെ അഞ്ച് വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനില്‍ ഒരു ഹോട്ടലും ഒരു വസ്ത്ര വ്യാപാര സ്ഥാപനവും മാലിന്യങ്ങള്‍ പൊതു സ്ഥലത്തേക്ക്തള്ളുന്നതായി കണ്ടെത്തി. ചിറ്റാര്‍ പുഴയിലും കൈത്തോടുകളിലും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ പിഴയടക്കമുള്ള ശിക്ഷണ നടപടികള്‍സ്വീകരിക്കുമെന്നും പൊതു സ്ഥലങ്ങളില്‍ മാലിന്യം തളളുന്നത് നിരീക്ഷിക്കാന്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചതായും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. മാലിന്യ സംസ്‌കരണത്തിന് പഞ്ചായത്തില്‍ സംവിധാനം ഇല്ലാത്ത സാഹചര്യത്തില്‍ഡ ചിറ്റാര്‍ പുഴയിലും കൊച്ചുതോട്ടിലുമാണ് മാലിന്യ നിക്ഷേപം നടക്കുന്നത്. കടകളില്‍ നിന്നുള്ള മാലിന്യം വഴിയരുകില്‍ ഉപേക്ഷി—ക്കുകയാണ് ചെയ്യുന്നത്.
നഗരത്തോട് ചേര്‍ന്ന വഴിയരികിലും മാലിന്യം നിക്ഷേപം വ്യാപകമാവുന്നതായി പരാതി ഉയര്‍ന്നിരുന്നു. നിലവില്‍ ടൗണ്‍ ഹാളിനു സമീപം മാലിന്യം തള്ളുന്നത് നിരോധിച്ചുകൊണ്ട് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിറക്കിയതോടെ പഞ്ചായത്ത് മാലിന്യ നീക്കം നിര്‍ത്തിവച്ചിരിക്കുകയാണ്. തേജസ് വാര്‍ത്തയും വിവരാവകാശ പ്രവര്‍ത്തകന്‍ നാസര്‍ കിണറ്റുകരയുടെയും പരാതിയേയും തുടര്‍ന്നാണ് നടപടി. ടൗണിലെ മാലിന്യ നിക്ഷേപം നീക്കുന്നതിന് പഞ്ചായത്തിന്റെ ഭാഗത്തുനിന്നും യാതൊരു പദ്ധതിയും തയ്യാറാക്കിയിട്ടില്ല.
Next Story

RELATED STORIES

Share it