Kollam Local

പൊതുസ്ഥലങ്ങളിലെ രാഷ്ട്രീയപാര്‍ട്ടികളുടെ ബോര്‍ഡുകള്‍ ഇന്ന് ഉച്ചയ്ക്കുള്ളില്‍ മാറ്റാന്‍ നിര്‍ദ്ദേശം

കൊല്ലം: രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍, ഫ്‌ളെക്‌സുകള്‍, ഹോര്‍ഡിങുകള്‍ എന്നിവ ഇന്ന് ഉച്ചക്ക് മുമ്പ് മാറ്റണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ അറിയിച്ചു.
കലക്ടറേറ്റില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. സമയപരിധി കഴിഞ്ഞാല്‍ ജില്ലാ ഭരണകൂടം അവ എടുത്തുമാറ്റുന്നതിനുള്ള നടപടി സ്വീകരിക്കും. മാതൃകാ പെരുമാറ്റചട്ടം പാലിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രദ്ധിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ വിവിധ സ്‌ക്വാഡുകള്‍ ഇന്ന് മുതല്‍ കൂടുതല്‍ ശക്തമാകും. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കാനുള്ള മൂന്ന് ഫ്‌ളൈയിങ് സ്‌ക്വാഡ്, തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍, ഫഌക്‌സുകള്‍, ബോര്‍ഡുകള്‍ എന്നിവ നിരീക്ഷിക്കാനും നീക്കം ചെയ്യാനുമുള്ള ഒരു ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ്, മൂന്ന് സ്റ്റാറ്റിക്‌സ് സര്‍വയിലന്‍സ് ടീം തുടങ്ങിയ സ്‌ക്വാഡുകളാണ് ഒരു നിയമസഭാ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ സ്‌ക്വാഡുകളോടൊപ്പവും വീഡിയോ റിക്കോഡിങ്ങുമുണ്ടാകും. ഒരു നിയമസഭാ നിയോജക മണ്ഡലത്തില്‍ ആകെ ഏഴ് സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. മാധ്യമങ്ങളിലെ പരസ്യം, പെയ്ഡ് ന്യൂസ് തുടങ്ങിയവ പരിശോധിക്കുന്ന കമ്മിറ്റിയും പ്രവര്‍ത്തനം ആരംഭിച്ചു.സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ഒരു സ്ഥാനാര്‍ഥിക്ക് ആകെ ചെലവാക്കാവുന്നത് പരമാവധി 28 ലക്ഷം രൂപയാണ്. ഇ-പരിഹാരം, ഇ-വാഹനം, ഇ-അനുമതി തുടങ്ങിയ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പരാതികളും അപേക്ഷകളും നല്‍കേണ്ടത്. പുതുതായി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പരാതിപരിഹാര സംവിധാനങ്ങളെക്കുറിച്ചും വി വി പി എ ടി ഇലക്‌ട്രോണിക് വോട്ടിങ് മെഷീനെക്കുറിച്ചും യോഗത്തില്‍ വിശദീകരിച്ചു. വിദ്യാലയങ്ങള്‍ ഉള്‍പ്പടെയുള്ള പൊതുസ്ഥാപനങ്ങള്‍, ആരാധനാ—ലയങ്ങള്‍, റസ്റ്റ് ഹൗസുകള്‍, ഗസ്റ്റ് ഹൗസുകള്‍, ഔദേ്യാഗിക വാഹനങ്ങള്‍ എന്നിവ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പൊതുപരിപാടികള്‍, യോഗങ്ങള്‍, ജാഥകള്‍ എന്നിവക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.
മാതൃകാ പെരുമാറ്റചട്ടം രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയര്‍ക്കെല്ലാം ബാധകമാണെന്നും ഇതു ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. മാതൃകാ പെരുമാറ്റചട്ടം പാലിക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയ സമാധാനപരമായി നടത്താനും പൂര്‍ണ സഹകരണം നല്‍കുമെന്ന് രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു.ആര്‍ ഡി ഒ വി ആര്‍ വിനോദ്, ഡെപ്യൂട്ടി കലക്ടര്‍ എസ് ഷാനവാസ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഇലക്ഷന്‍ റിട്ടേണിങ് ഓഫിസര്‍മാര്‍പങ്കെടുത്തു.
Next Story

RELATED STORIES

Share it