Kottayam Local

പൊതുമൈതാനവും സ്റ്റേഡിയവും ഇല്ലാതെ ഈരാറ്റുപേട്ട നഗരസഭ

ഈരാറ്റുപേട്ട: കായിക പെരുമയുണ്ടായിട്ടും പൊതുമൈതാനമോ സ്റ്റേഡിയോ ഈരാറ്റുപേട്ട നഗരസഭാ പരിധിക്കുള്ളില്‍ ഇല്ല. കായിക രംഗത്ത് ദേശീയ തലങ്ങളില്‍ പോലും മികച്ച സംഭാവനകളും മികച്ച പ്രതിഭകളെയും സംഭാവന ചെയ്ത് നാട് കൂടിയാണ് ഈരാറ്റുപേട്ട.
ജില്ലയില്‍ തന്നെ സ്‌കൂള്‍ കായിക മേളകളിലും കേരളോല്‍സവങ്ങളിലും വോളിബോള്‍ മല്‍സരങ്ങളിലും ഈരാറ്റുപേട്ടയുടെ ചുണക്കുട്ടികളുടെ ആധിപത്യമാണ്.
പ്രതികൂല സാഹചര്യങ്ങളില്‍ പോലും നിലവാരമുള്ള കായിക താരങ്ങളെ ലഭിക്കുമ്പോഴും ഇവരുടെ വളര്‍ച്ചയ്ക്ക് അടിസ്ഥാനമായ നിലവാരമുള്ള സ്റ്റേഡിയമോ പൊതുമൈതാനമോ ഇല്ലാത്തതാണ് ദുരിതം. നാടിന്റെ വികസനം എന്ന നിലയില്‍ പലതവണ കളിക്കളത്തിനുള്ള മൈതാനം എന്ന ആശയം ഉയര്‍ത്തിയിരുന്നെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.
ആധുനിക രീതിയിലുള്ള സ്റ്റേഡിയത്തിന് മൂന്ന് ഏക്കറോളം സ്ഥലം വേണം. ഇതു മുനിസിപ്പാലിറ്റി കണ്ടെത്തി നല്‍കിയാല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് ആധുനിക രീതിയിലുള്ള സ്‌റ്റേഡിയം നിര്‍മിക്കാന്‍ കഴിയും.
നിരവധി പുറമ്പോക്ക് ഭൂമിയും പാഴ് ഭൂമിയും മുനിസിപ്പല്‍ പരിധിയില്‍ ഉണ്ട്. കായിക പ്രേമികളുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് ഒരു സമിതിയെ നിയോഗിച്ച് മുനിസിപ്പാലിറ്റി സ്ഥലം കണ്ടെത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it