Business

പൊതുമേഖലാസ്ഥാപനങ്ങളിലെ ഓഹരി പിന്‍വലിക്കലിനുള്ള നടപടി ക്രമങ്ങള്‍ക്ക് കേന്ദ്ര അംഗീകാരം 

ന്യൂഡല്‍ഹി : കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ തന്ത്രപ്രധാനമായ ഓഹരികള്‍ പിന്‍വലിക്കുന്ന നടപടി ക്രമങ്ങളും സംവിധാനവും നിശ്ചയിക്കണമെന്ന കേന്ദ്ര നിക്ഷേപ പൊതുസ്വത്ത് പരിപാലന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി അംഗീകാരം നല്‍കി. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്ര ധനമന്ത്രാലയം പുറപ്പെടുവിച്ചു. ഇതു പ്രകാരം നേരത്തെതില്‍ നിന്നും വ്യത്യസ്ഥമായി ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് കമ്മീഷന് പകരം നിതി ആയോഗ് ആയിരിക്കും നിക്ഷേപം പിന്‍വലിക്കേണ്ട പൊതുമേഖല സ്ഥാപനത്തെ കണ്ടെത്തി മൂല്യനിര്‍ണ്ണയം നടത്തി എത്ര ശതമാനം ഓഹരി പിന്‍വലിക്കണമെന്ന് ഗവണ്‍മെന്റിനോട് ശുപാര്‍ശ ചെയ്യുക. ഓഹരി പിന്‍വലിക്കല്‍ പ്രക്രിയയ്ക്ക് മോല്‍നോട്ടം വഹിക്കുന്നതിനും നിരീക്ഷിക്കുന്നതിനായി കേന്ദ്ര കേബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സെക്രട്ടറിമാരുടെ സമിതി രൂപീകരിക്കാനും ഗവണ്‍മെന്റ് അനുമതി നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട മന്ത്രാലയത്തിനായിരിക്കും പൊതുമേഖലാ സ്ഥാപനത്തിന്റെ മൂല്യ നിര്‍ണ്ണയത്തിനുള്ള ചുമതല. പരാതി പരിഹാരത്തിന് പുറത്തുനിന്നുള്ള സ്വതന്ത്ര നിരീക്ഷകനെയും നിയമിക്കും.
Next Story

RELATED STORIES

Share it