kasaragod local

പൊതുമരാമത്ത് മന്ത്രി ഇന്ന് ജില്ലയില്‍; നാലു പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: വിവിധ പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതിന് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ഇന്ന് ജില്ലയിലെത്തും. രാവിലെ 11ന് കൊളത്തൂര്‍ സഹകരണ ബാങ്ക് പരിസരത്ത് ആയംകടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. ബേഡഡുക്ക, പുല്ലൂര്‍-പെരിയ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പെര്‍ളടുക്കം-ആയംകടവ് റോഡില്‍ കരിച്ചേരി പുഴയ്ക്ക് കുറുകേയാണ് പാലം നിര്‍മിക്കുന്നത്. പാലത്തിന് കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി 14 കോടി അനുവദിച്ചിട്ടുണ്ട്.
കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എംപി മുഖ്യാതിഥിയായിരിക്കും. ഉച്ചയ്ക്ക് 12ന് മന്ത്രി കള്ളാര്‍ പാലം ഉദ്ഘാടനം ചെയ്യും. കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് പാലം നിര്‍മിച്ചത്. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എംപി മുഖ്യാതിഥിയായിരിക്കും. നീലേശ്വരം-ഇടത്തോട് റോഡിന്റെ ഒന്നാം ഘട്ട പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം ഉച്ചയ്ക്ക് 2.30ന് കാലിച്ചാനടുക്കത്ത് മന്ത്രി നിര്‍വഹിക്കും.
നീലേശ്വരം നഗരസഭാ, കിനാനൂര്‍-കരിന്തളം, കോടോം-ബേളൂര്‍ എന്നീ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നതും മലയോര മേഖലയെ ബന്ധിപ്പിക്കുന്നതുമാണ് ഈ റോഡ്. കാലിച്ചാനടുക്കം ടൗണ്‍ പരിസരത്ത് നടക്കുന്ന ഇ ചന്ദ്രശേഖര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എംപി മുഖ്യാതിഥിയായിരിക്കും.വൈകീട്ട് നാലിന് കൊല്ലാട പാലം മന്ത്രി ഉദ്ഘാടനം ചെയ്യും.
ഈസ്റ്റ് എളേരി പഞ്ചായത്തിനെയും കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ, പെരിങ്ങോം വയക്കര പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്നതാണ് കൊല്ലാട പാലം. കെ കുഞ്ഞിരാമന്‍ എംഎല്‍എ (തൃക്കരിപ്പൂര്‍) അധ്യക്ഷത വഹിക്കും. സി കൃഷ്ണന്‍ എംഎല്‍എ (പയ്യന്നൂര്‍) മുഖ്യാതിഥിയായിരിക്കും.
Next Story

RELATED STORIES

Share it