Flash News

പൊണ്ണത്തടി പകരും, കാരണം ബാക്ടീരിയ

പൊണ്ണത്തടി പകരും, കാരണം ബാക്ടീരിയ
X
overweight-man

ലണ്ടന്‍ : പനിയും ജലദോഷവുമൊക്കെപ്പോലെ പൊണ്ണത്തടിയും പകര്‍ച്ചവ്യാധിയാണെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. തടിച്ചവരുടെ അന്നനാളത്തിലുള്ള ഒരുതരം ബാക്ടീരിയയാണ് മെലിഞ്ഞവരിലേക്കുപോലും പൊണ്ണത്തടി പകരാന്‍ കാരണമാകുന്നതെന്നാണ് ബ്രിട്ടീഷ് ജനിതകശാസ്ത്ര ഗവേഷണസ്ഥാപനമായ വെല്‍കം ട്രസ്റ്റ് സാംഗെര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകര്‍ കണ്ടെത്തിയത്. ഒരാളുടെ ശരീരഭാരത്തിന്റെ രണ്ട് ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ബാക്ടീരിയയ്ക്ക് കഴിയുമത്രേ. പുതിയ കണ്ടെത്തല്‍ മറ്റു പല രോഗങ്ങളുടെ കാരണങ്ങളിലേക്കു കൂടി വെളിച്ചം വീശുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ദീര്‍ഘകാലം നിര്‍ജീവമായി കഴിയാന്‍ സാധിക്കുന്ന ഈ ബാക്ടീരിയകള്‍ക്ക് ഇതുവഴി ശരീരത്തിന് പുറത്തും ഏറെക്കാലം ജീവിക്കാന്‍ സാധിക്കും. ഏതെങ്കിലും രീതിയില്‍ വയറ്റിലെത്തിയാല്‍ സജീവമായി പൊണ്ണത്തടിയുണ്ടാക്കുന്ന ജോലി ആരംഭിക്കുകയും ചെയ്യും.

[related]

Next Story

RELATED STORIES

Share it